
മിലാന്‍: ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാൻ മൗറോ ഇക്കാർഡിയെ നായകസ്ഥാനത്തുനിന്ന് നീക്കി. ഗോൾകീപ്പർ സാമിർ ഹാൻഡനോവിച്ചാണ് പുതിയ നായകന്‍. ക്ലബുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നടപടി. 2013 മുതൽ ഇന്‍ററിന്‍റെ താരമാണ് ഇക്കാർഡി. ഇരുപത്തിയഞ്ചുകാരനായ ഇക്കാർഡി 208 മത്സരങ്ങളിൽ നിന്ന് 122 ഗോൾ നേടിയിട്ടുണ്ട്.
ലീഗിൽ ഒന്നാം സ്ഥാനത്തുള്ള യുവന്‍റസിനേക്കാൾ ഇരുപത് പോയിന്‍റ് പിന്നിലുള്ള ഇന്‍റർ മൂന്നാം സ്ഥാനത്താണിപ്പോൾ. നഗരവൈരികളായ എ സി മിലാനേക്കാൾ അഞ്ച് പോയിന്‍റ് മുന്നിലാണ് എന്നത് മാത്രമാണ് ഇന്‍ററിന് ആശ്വസിക്കാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!