
ബ്യൂണസ് ഐറിസ്: അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ സ്‌ഥാപിച്ചിരുന്ന, ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ ജൂണിൽ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകർക്കപ്പെട്ടത്. പ്രതിമ തകർക്കാനുണ്ടായ ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലെയോട് തോറ്റതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിമ സ്ഥാപിച്ചത്.അതേസമയം, പ്രതിമ തകർക്കാനുണ്ടായ കാരണമെന്താണെന്ന് അറിയില്ലെന്നും എത്രയും വേഗം പ്രതിമ പൂർവ സ്‌ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഫിഫയുടെ ലോകഫുട്ബോളർക്കുള്ള പുരസ്കാരം മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയതിനു പിന്നാലെയാണ് സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!