മെസിയുടെ വഴിയേ മകന്‍ തിയാഗോയും

Published : Sep 07, 2016, 01:19 PM ISTUpdated : Oct 05, 2018, 02:06 AM IST
മെസിയുടെ വഴിയേ മകന്‍ തിയാഗോയും

Synopsis

ബാഴ്സലോണ: ആധുനിക ഫുട്ബോളിലെ വിസ്മയതാരമായ ലയണല്‍ മെസ്സിയുടെ പാത പിന്തുടര്‍ന്ന് മകന്‍ തിയാഗോയും. മെസ്സിയുടെ മകന്‍ തിയാഗോ ബാഴ്‌സയുടെ ഫുട്ബോള്‍ അക്കാഡമിയില്‍ ചേര്‍ന്നു. മൂന്നുവയസ്സുകാരന്‍ തിയാഗോ ബാഴ്‌സയുടെ പുതിയ ബേബി ടീമിലാണ് അംഗമായത്. മൂന്നിനും ആറിനും ഇടയില്‍ പ്രായമുളള കുട്ടികളാണ് ബേബി ടീമിലുള്ളത്.

ഇതുവരെ ആറുവയസ്സുമുതലായിരുന്നു അക്കാഡമിയില്‍ പ്രവേശനം. വളരെ ചെറുപ്പത്തിലെ കളിപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്‌സ ബേബി അക്കാഡമി തുടങ്ങിയത്. ബാഴ്‌സയില്‍ മെസ്സിക്കൊപ്പം സ്ഥിരസാന്നിധ്യമാണ് തിയാഗോ.

നേരത്തേ, മകനെ ഫുട്ബോളിലേക്ക് അയക്കാന്‍ താല്‍പര്യമില്ലെന്ന് മെസ്സി പറഞ്ഞിരുന്നു. എന്നാല്‍ ബാഴ്‌സ ബേബി അക്കാഡമി തുടങ്ങിയതോടെ മെസ്സി തീരുമാനം മാറ്റുകയായിരുന്നു. മെസ്സിയും ബാഴ്‌സ അക്കാഡമിയിലൂടെയാണ് പ്രൊഫഷണല്‍ ഫുട്ബോളിലെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിലകിന് സെഞ്ചുറി, അശ്വിനിക്ക് നാല് വിക്കറ്റ്; വിജയവഴിയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിനെ തകര്‍ത്തത് 99 റണ്‍സിന്
അപൂർവ രോഗത്തിന്റെ നാലാം ഘട്ടം, ദില്ലിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ