വിംബിള്‍ഡണില്‍ അട്ടിമറി; റോജര്‍ ഫെഡറര്‍ സെമിയില്‍ പുറത്ത്

By Web DeskFirst Published Jul 8, 2016, 12:52 PM IST
Highlights

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറി. മുന്‍ ലോക ഒന്നാം നമ്പരും സ്വിസ്റ്റര്‍ലന്‍ഡ് താരവുമായി റോജര്‍ ഫെഡറര്‍ സെമിയില്‍ പുറത്തായി. കനേഡിയന്‍ താരം മിലോസ് റാവോണിക് ആണ് ഫെഡററെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു റാവോണികിന്റെ വിജയം. സ്‌കോര്‍- 6-3, 6-7, 4-6, 7-5, 6-3. ആദ്യ സെറ്റ് നഷ്‌ടമായെങ്കിലും രണ്ടും മൂന്നു സെറ്റുകള്‍ നേടി ഫെഡറര്‍ മല്‍സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാല്‍ നിര്‍ണായകമായ നാലാം സെറ്റ് കൈവിട്ട ഫെഡറര്‍, അഞ്ചാം സെറ്റില്‍ വലിയ വെല്ലുവിളിയൊന്നും കൂടാതെ തന്നെ കീഴടങ്ങുകയായിരുന്നു. ഇതാദ്യമായാണ് റാവോണിക് ഒരു ഗ്രാന്‍സ്ലാം ടെന്നീസിന്റെ ഫൈനലില്‍ കടക്കുന്നത്.

ഫൈനലില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയാണ് റാവോണികിന്റെ എതിരാളി. തോമസ് ബെര്‍ഡിക്കിനെ തോല്‍പ്പിച്ചാണ് മുറെ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്. സ്‌കോര്‍- 6-3, 6-3, 6-3. മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മുറെയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബെര്‍ഡിക്കിന് സാധിച്ചില്ല. ഇത് പതിനൊന്നാം തവണയാണ് ആന്‍ഡി മുറെ ഗ്രാന്‍സ്ലാം ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

click me!