
ഷാര്‍ജ: വെറും 12 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറി, 16 പന്തില്‍ 74 റണ്‍സ്, ടീം സ്‌കോര്‍ നാല് ഓവറില്‍ 96. ഒരു നിമിഷം കണ്ണുതള്ളിപ്പോകുന്ന ഈ കണക്കുകള്‍ ഇന്ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞതാണ്. ടി10 ക്രിക്കറ്റ് ലീഗിന്‍റെ ഉദ്ഘാടന മത്സരത്തില്‍ സിന്ധിസിന് എതിരെ രജ്‌പുതിന്‍റെ അഫ്‌ഗാന്‍ താരം മുഹമ്മദ് ഷെഹ്സാദാണ് അവിശ്വസനീയമായ ബാറ്റിംഗ് കാഴ്‌ച്ചവെച്ചത്.
മത്സരത്തില്‍ ബ്രണ്ടന്‍ മക്കുല്ലം നായകനായ രജ്‌പുത് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത സിന്ധിസ് നിശ്ചിത ഓവറില്‍ 94 റണ്‍സ് കണ്ടെത്തി. 20 പന്തില്‍ 42 റണ്‍സെടുത്ത ഷെയ്‌ന്‍ വാട്‌സനാണ് ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഷെഹ്‌സാദ് ആഞ്ഞടിച്ചപ്പോള്‍ നാല് ഓവറില്‍ 10 വിക്കറ്റിന് രജ്‌പുത് വിജയിച്ചു. 12 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഷെഹാസാദ് 16 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ ടീം വിജയിക്കുകയായിരുന്നു.
ആറ് ബൗണ്ടറിയും എട്ട് സിക്‌സുകളും താരത്തിന്‍റെ ബാറ്റില്‍നിന്ന് പിറന്നു. നോണ്‍ സ്‌ട്രൈക്കര്‍ മക്കുല്ലം എട്ട് പന്തില്‍ 21 റണ്‍സുമെടുത്തു. ഒരു ഡോട് ബോളുപോലുമില്ലാതെയാണ് ഷെഹ്‌സാദ് ഈ വെടിക്കെട്ട് കാഴ്‌ച്ചവെച്ചത്. 1 4 6 4 4 6 1 6 6 4 6 4 4 6 6 6 എന്നിങ്ങനെയായിരുന്നു ഷെഹ്‌സാദിന്‍റെ പ്രഹരം. മുഹമ്മദ് നവാസ്, ജോഫ്രാ ആര്‍ച്ചര്‍, തിസാര പെരേര, ഫവാദ് അഹമ്മദ് എന്നിവരാണ് ഷെഹ്‌സാദിന്‍റെ ബാറ്റിന്‍റെ ചുടറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!