നീലക്കുപ്പായത്തില്‍ ടി20 കളിക്കാന്‍ ഇനി ധോണിയുണ്ടാകില്ല; മുന്‍ താരം തുറന്നടിക്കുന്നു

Published : Oct 28, 2018, 11:08 AM ISTUpdated : Oct 28, 2018, 11:09 AM IST
നീലക്കുപ്പായത്തില്‍ ടി20 കളിക്കാന്‍ ഇനി ധോണിയുണ്ടാകില്ല; മുന്‍ താരം തുറന്നടിക്കുന്നു

Synopsis

മുന്‍ ക്യാപ്റ്റന്‍ ധോണിയെ വരാനിരിക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധങ്ങള്‍ കടുക്കുകകയാണ്. ധോണിയുടെ പുറത്താക്കല്‍ തെല്ലൊന്നുമല്ല ആരാധകരെ വിഷമത്തിലാക്കിയിരിക്കുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കാനുള്ള തീരുമാനമാണ് ധോണിക്ക് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് മുഖ്യമ പരിശീലകന്‍ എംഎസ്കെ പ്രസാദ് പ്രതികരിച്ചത്.

പൂനെ: മുന്‍ ക്യാപ്റ്റന്‍ ധോണിയെ വരാനിരിക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധങ്ങള്‍ കടുക്കുകകയാണ്. ധോണിയുടെ പുറത്താക്കല്‍ തെല്ലൊന്നുമല്ല ആരാധകരെ വിഷമത്തിലാക്കിയിരിക്കുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കാനുള്ള തീരുമാനമാണ് ധോണിക്ക് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് മുഖ്യമ പരിശീലകന്‍ എംഎസ്കെ പ്രസാദ് പ്രതികരിച്ചത്.

വീന്‍ഡീസിനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്ട്രേലിയക്കെതിരായ 17 അംഗ ടീമിലും ധോണിയില്ലെന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന മുന്‍ താരം ആകാശ് ചോപ്രയുടെ പ്രതികരണം ആരാധകരെ സങ്കടത്തിലാഴ്ത്തുന്നു. ഇന്ത്യയുടെ ജഴ്സിയില്‍ ഇനിയൊരു ടി20 മത്സരത്തിന് ധോണിയുണ്ടാകില്ലെന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്. 

ഓസ്ട്രേലിയക്കെതിരായ ടി20 ടീമും പ്രഖ്യാപിച്ചു. 17 അംഗ ടീമിലും ധോണിയില്ല. ഇനിയൊരു ടി20 ടീമില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ധോണിയെ കാണാാന്‍ സാധിച്ചെന്ന് വരില്ല എന്നായിരുന്നു ട്വീറ്റ്. ധോണിയുടെ ഫോമില്ലായ്മ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുമ്പോഴും വിക്കറ്റ് കീപ്പറെന്ന നിലയിലും തന്ത്രങ്ങളുടെ ബുദ്ധിരാക്ഷസന്‍ എന്ന നിലയിലും അദ്ദേഹം ടീമിന് വലിയ കരുത്താണെന്നാണ് ആരാധകരുടെ വാദം. 

എന്നാല്‍ പ്രായമോ ഫോമില്ലായ്മയോ അല്ല താരത്തിനെ മാറ്റിനിര്‍ത്താന്‍ കാരണമെന്ന് മുഖ്യപരിശീലകന്‍ വിശദീകരിക്കുന്നു. ഋഷഭ് പന്തിന് അവസരം കൊടുത്ത് അടുത് വിക്കറ്റ് കീപ്പറായി വളിര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നാണ് എംഎസ്കെ പ്രസാദ് വ്യക്തമാക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അസാധാരണ നടപടിയുമായി ബിസിസിഐ, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ തോല്‍വിയില്‍ വിശദീകരണം തേടും
പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം