എറിഞ്ഞ് തകര്‍ത്ത് മുഹമ്മദ് സിറാജ്; വീഴ്ത്തിയത് എട്ട് വിക്കറ്റുകള്‍

Published : Sep 02, 2018, 07:18 PM ISTUpdated : Sep 10, 2018, 02:08 AM IST
എറിഞ്ഞ് തകര്‍ത്ത് മുഹമ്മദ് സിറാജ്; വീഴ്ത്തിയത് എട്ട് വിക്കറ്റുകള്‍

Synopsis

ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി പേസര്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനം. ഓസ്‌ട്രേലിയന്‍ നിരയിലെ എട്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ 19.3 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുതത്തായിരുന്നു സിറാജിന്റെ പ്രകടനം. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്.

ബംഗളൂരു:  ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി പേസര്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനം. ഓസ്‌ട്രേലിയന്‍ നിരയിലെ എട്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ 19.3 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുതത്തായിരുന്നു സിറാജിന്റെ പ്രകടനം. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്.

സിറാജിന്റെ ബൗളിങ്ങില്‍ പതറിയെങ്കിലും ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. ഉസ്മാന്‍ ഖ്വാജയുടെ സെഞ്ചുറി (127) മികവില്‍ ഓസീസ് 243 റണ്‍സെടുത്തു. മര്‍നസ് ലബുഷാഗ്നെ(60), കര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.  

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിട്ടുണ്ട്. രവികുമാര്‍ സമര്‍ത്ഥ് (10), മായങ്ക് അഗര്‍വാള്‍ (31) എന്നിവരാണ് ക്രീസില്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്