രോഹിത്തിന്റെ ബാറ്റിംഗ് കാണു; ഹിറ്റ്മാനെ പൊക്കിയടിച്ച് ട്വീറ്റിട്ട മുംബൈ ഇന്ത്യന്‍സിനെ ട്രോളി ആരാധകര്‍

Published : Dec 09, 2018, 08:02 PM IST
രോഹിത്തിന്റെ ബാറ്റിംഗ് കാണു; ഹിറ്റ്മാനെ പൊക്കിയടിച്ച് ട്വീറ്റിട്ട മുംബൈ ഇന്ത്യന്‍സിനെ ട്രോളി ആരാധകര്‍

Synopsis

ആരാധകരോട് നിങ്ങള്‍ ഉണര്‍ന്നുവെങ്കില്‍/അല്ലെങ്കില്‍ രോഹിതിന്റെ ബാറ്റിംഗ് കാണാനായി ഉറങ്ങിയിട്ടില്ലെങ്കില്‍ രോഹിത് ബാറ്റ് ചെയ്യുന്നുവെന്ന് എല്ലാവരും റീ ട്വീറ്റ് ചെയ്യു എന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തത്.

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അനാവശ്യ ഷോട്ട് കളിച്ച് രോഹിത് ശര്‍മ പുറത്തായതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതിനു മുമ്പെ ഹിറ്റ്മാനെ പൊക്കിയടിച്ച് ട്വീറ്റിട്ട  മുംബൈ  ഇന്ത്യന്‍സിന് ആരാധകര്‍ കൊടുത്തത് മുട്ടന്‍ പണി. രണ്ടാം ഇന്നിംഗ്സില്‍ ചേതേശ്വര്‍ പൂജാര പുറത്തായശേഷം രോഹിത് ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോഴാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന്റെ ബാറ്റിംഗ് കാണാന്‍ ആവശ്യപ്പെട്ട് ട്വീറ്റിട്ടത്.

ആരാധകരോട് നിങ്ങള്‍ ഉണര്‍ന്നുവെങ്കില്‍/അല്ലെങ്കില്‍ രോഹിതിന്റെ ബാറ്റിംഗ് കാണാനായി ഉറങ്ങിയിട്ടില്ലെങ്കില്‍ രോഹിത് ബാറ്റ് ചെയ്യുന്നുവെന്ന് എല്ലാവരും റീ ട്വീറ്റ് ചെയ്യു എന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ആറ് പന്ത് നേരിട്ട രോഹിത് ഒരു റണ്‍സ് മാത്രമെടുത്ത് ലിയോണിന്റെ പന്തില്‍ ഹാന്‍ഡ്സ്കോംബിന് ക്യാച്ച് നല്‍കി നിരാശപ്പെടുത്തി മടങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് പിന്‍വലിച്ചു.

എന്നാല്‍ അതിനകം തന്നെ ആരാധകര്‍ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തിരുന്നു. രോഹിത് പുറത്തായതോടെ മുംബൈ ഇന്ത്യന്‍സിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് ഹിറ്റ്മാന്‍ ആരാധകരെ കളിയാക്കിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍