ദേശീയ ടീമില്‍ ഇടമില്ല; മുരളി വിജയ് തമിഴ്‌നാടിന് വേണ്ടി കളിക്കും

By Web TeamFirst Published Oct 2, 2018, 12:04 AM IST
Highlights
  • ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മുരളി വിജയ് വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍ ഇടം നേടി. ഓള്‍ റൗണ്ടര്‍ വാഷിംങ്ടണ്‍ സുന്ദറും ടീമിലെത്തി. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അവസാന രണ്ട ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന വിജയ് പുറത്താക്കപ്പെട്ടിരുന്നു.

ചെന്നൈ: ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മുരളി വിജയ് വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍ ഇടം നേടി. ഓള്‍ റൗണ്ടര്‍ വാഷിംങ്ടണ്‍ സുന്ദറും ടീമിലെത്തി. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അവസാന രണ്ട ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന വിജയ് പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് കൗണ്ടി ക്രിക്കറ്റിന് പോയ താരം, അവിടെ മികച്ച പ്രകടനം പുറത്തെടുത്തു. എസെക്‌സിന് വേണ്ടി മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും താരം നേടി. എങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിലേക്ക് തിരിച്ച് വിളിച്ചിരുന്നില്ല. 

കഴിഞ്ഞ് ജൂണില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെയാണ് വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. ആറ് മത്സരങ്ങളില്‍ നിന്ന് തമിഴ്‌നാട് നാല് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയാല്‍ മാത്രമേ തമിഴ്‌നാടിനു ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാനാകൂ.

click me!