റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍; സാനിയ സഖ്യം സെമിയില്‍ പുറത്ത്

Web Desk |  
Published : Sep 09, 2017, 12:15 PM ISTUpdated : Oct 05, 2018, 12:26 AM IST
റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍; സാനിയ സഖ്യം സെമിയില്‍ പുറത്ത്

Synopsis

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍ ഫൈനലിൽ. ദെൽപൊട്രോയെ ഒന്നിനെതിരെ  മൂന്നുസെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്. ഫൈനലില്‍ നദാല്‍, ദക്ഷിണാഫ്രിക്കന്‍ താരം കെവിൻ ആന്‍ഡേഴ്സണെ  നേരിടും. വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ സഖ്യം സെമിയില്‍ പുറത്തായി.

റോജര്‍ ഫെഡററെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറിയ ദെല്‍പോട്രോക്ക് ആ മികവ് പക്ഷേ നദാലിനെതിരെ പുറത്തെടുക്കാനായില്ല. ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ മികവ് റാഫേല്‍ നദാല്‍ പുറത്തെടുത്തതോടെ അര്‍ജന്റീനന്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. ഫലം നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്‍റഎ ഫൈനലിലെത്തി. സ്കോര്‍  4-6, 6-0, 6-3, 6-2.

ആദ്യ സെറ്റില്‍ നദാലിനെ ബ്രേക്ക് ചെയ്ത് 4-6ന് നേടിയ ദെല്‍പോട്രോ ഒരു അട്ടിമറി സാധ്യത ഉയര്‍ത്തിയെങ്കിലും രണ്ടാം സെറ്റില്‍ സ്പാനിഷ് താരം ശക്തമായി തിരിച്ചു വന്നു. പിന്നീടുള്ള സെറ്റുകളിലും ദെല്‍പോട്രോക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാന മൂന്നുസെറ്റുകളില്‍ അഞ്ച് ഡെയിം മാത്രമാണ് നദാല്‍ വിട്ടുകൊടുത്തത്. ഫൈനലില്‍  ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്സണാണ് നാദലിന്റെ എതിരാളി. ആദ്യ സെമിയില്‍ കാരെനോ ബുസ്തയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ആന്‍ഡേഴ്സന്റെ മുന്നേറ്റം. 2013ന് ശേഷം ആദ്യമായാണ് നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. ഫൈനലില്‍ ജയിക്കാനായാല്‍ ഈ വര്‍ഷത്തെ രണ്ടാം ഗ്ലാന്‍ഡ്സ്ലാം വിജയമാകും  നദാലിന്‍റേത്.

ഇതിനിടയില്‍ വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ ഷുയെ്പെംഗ് സഖ്യം സെമിയില്‍ തോറ്റു. മാര്‍ട്ടിന ഹിംഗിസ്- യുവാന്‍ചാന്‍ സഖ്യമാണ് സാനിയ ജോഡിയെ പരാജയപ്പെടുത്തിയത്. സ്കോർ- 4-6 4-6.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം