ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ ദേശീയ ഗാനം പാടാത്തതിന് കാരണം

By Web DeskFirst Published Aug 24, 2017, 8:58 PM IST
Highlights

പല്ലേക്കേല: ഇന്ത്യാ-ശ്രീലങ്ക രണ്ടാം ഏകദിനം തുടങ്ങിയത് ഇരു രാജ്യങ്ങളുടെ ദേശീയ ഗാനം പാടാതെ. മത്സരത്തിന് മുമ്പ് പങ്കെടുക്കുന്ന ടീമുകളുടെ ദേശീയ ഗാനം ആലപിക്കുന്ന പതിവുണ്ടെങ്കിലും രണ്ടാം ഏകദിനത്തില്‍ അതുണ്ടായില്ല. എന്നാല്‍ ഏകദിനത്തിലായാലും ടെസ്റ്റിലായാലും ട്വന്റി-20യില്‍ ആയാലും പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രം ഇനി മുതല്‍ ദേശീയ ഗാനം പാടിയാല്‍ മതിയെന്നാണ് തീരുമാനമെന്ന് ശ്രീലങ്കന്‍ ടീമിന്റെ മീഡീയാ മാനേജര്‍ ദിനേശ് രത്നസിംഗം അറിയിച്ചു.

ധാംബുള്ളയില്‍ നടന്ന ആദ്യ ഏകദിനം തുടങ്ങുന്നതിന് മുമ്പ് ഇരുടീമുകളുടെയും ദേശീയ ഗാനം ആലപിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ഇനി ട്വന്റി-20 പരമ്പര തുടങ്ങുന്ന സെപ്റ്റംബര്‍ 6ലെ മത്സരത്തിലായിരിക്കും ഇരു ടീമുകളുടെയും ദേശീയ ഗാനം ആലപിക്കുക. മുമ്പ് പരമ്പരയിലെ എല്ലാ മത്സരങ്ങളും തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്ന പതിവുണ്ടായിരുന്നു.

ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരത്തിലും ഇതനുസരിച്ച് ഇരുടീമുകളം ദേശീയ ഗാനം ആലപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ആദ്യ ഏകദിനത്തിന് ശേഷം രണ്ടാം ഏകദിനത്തില്‍ ദേശീയ ഗാനം ആലപിക്കാതിരുന്നത് ആരാധകരില്‍ ആശയക്കുഴപ്പമുണ്ടായിക്കിയിരുന്നു. തുടര്‍ന്നാണ് ലങ്കന്‍ ടീമിന്റെ മീഡിയ മാനേജര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

 

click me!