ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്ത് പുതിയ കോച്ച്

By Web TeamFirst Published Feb 1, 2019, 7:09 PM IST
Highlights

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡ. ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ 2-0ത്തിന്റെ തോല്‍വി പിണഞ്ഞ ശേഷമായിരുന്നു വിന്‍ഗാഡയുടെ വിമര്‍ശനം.

ദില്ലി: കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡ. ഇന്നലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ 2-0ത്തിന്റെ തോല്‍വി പിണഞ്ഞ ശേഷമായിരുന്നു വിന്‍ഗാഡയുടെ വിമര്‍ശനം. മത്സരഫലം എന്തും ആയിക്കോട്ടെ എന്നാല്‍ താരങ്ങള്‍ പൂര്‍ണമായും ആത്മാര്‍ത്ഥത കാണിക്കണമായിരുന്നുവെന്ന് വിന്‍ഗാഡ വ്യക്തമാക്കി.

വിന്‍ഗാഡ തുടര്‍ന്നു... ജയമോ തോല്‍വിയോ പിന്നീടാണ് ചിന്തിക്കേണ്ടത്. ആദ്യം വേണ്ടി ആത്മാര്‍ത്ഥമായി എതിരാളികളെ നേരിടാന്‍ വേണ്ട കരുത്താണ്. അതില്ലാതെ പോയതാണ് ഡല്‍ഹിക്കെതിരെ ഇന്നലെ തോല്‍ക്കാന്‍ കാരണം. തന്റെ ആദ്യ മത്സരത്തില്‍ എടികെയ്ക്ക് എതിരെ കളിച്ച ടീമിനെ അല്ല ഇന്നലെ കണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

ഡെല്‍ഹിയുടെ ഗുണം കൊണ്ടല്ല അവര്‍ക്ക് പന്ത് കിട്ടിയതെന്നും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അലക്ഷ്യമായ പാസുകള്‍ അവര്‍ മുതലെടുക്കുകയായിരുന്നു. ലാല്‍റുവത്താര ഇന്നലെ ചുവപ്പ് അര്‍ഹിച്ചുരുന്നുവെന്നും റഫറിയുടെ തീരുമാനം ശരിയാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.

click me!