
ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരെ രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിന് മോശം തുടക്കം. ടോസ് നേടിയ ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 60 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് ന്യൂസിലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ക്യാപ്റ്റന്‍ റോസ് ടെയ്‌ലര്‍ (1), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (4), എന്നിവരാണ് ക്രീസില്‍.
ടിം സീഫെര്‍ട്ട് (12), കോളിന്‍ മണ്‍റോ (12), ഡാരില്‍ മിച്ചല്‍ (1), കെയ്ന്‍ വില്യംസണ്‍ (20) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍ ആയിരിക്കെ സീഫെര്‍ട്ടിനെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു. കൂറ്റനടിക്കാന്‍ മണ്‍റോയാവട്ടെ കവറില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ ഒതുങ്ങി.
എന്നാല്‍ മിച്ചലിന് വിനയായത് തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനമാണ്. ക്രുനാലിന്റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയെങ്കിലും പന്ത് ബാറ്റില്‍ തട്ടിയിരുന്നു. വില്യംസണാവട്ടെ ക്രുനാല്‍ പാണ്ഡ്യയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
രണ്ടാം ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!