ദുബായ് ടെസ്റ്റ്; പാക്കിസ്ഥാനെതിരെ ന്യൂസിലന്‍ഡ് പരാജയ ഭീതിയില്‍

By Web TeamFirst Published Nov 26, 2018, 10:49 PM IST
Highlights
  • പാക്കിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പരാജയ ഭീതിയില്‍. ഒന്നാം ഇന്നിങ്‌സില്‍ 90ന് ഓള്‍ ഔട്ടായ ന്യൂസിലന്‍ഡിനെ പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 131 എന്ന നിലയിലാണ്.

ദുബായ്: പാക്കിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പരാജയ ഭീതിയില്‍. ഒന്നാം ഇന്നിങ്‌സില്‍ 90ന് ഓള്‍ ഔട്ടായ ന്യൂസിലന്‍ഡിനെ പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 131 എന്ന നിലയിലാണ്. പാക്കിസ്ഥാനെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ അവര്‍ക്ക് ഇനി 197 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കണം. ആദ്യ ഇന്നിങസ് എട്ട് വിക്കറ്റ് നേടിയ യാസിര്‍ ഷാ രണ്ടാം ഇന്നിങ്‌സിലെ രണ്ട് വിക്കറ്റും സ്വന്ത്മാക്കി.

ജീത് റാവല്‍ (2), കെയന്‍ വില്യംസണ്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ കിവീസിന് നഷ്ടമായത്. ടോം ലാഥം (44), റോസ് ടെയ്‌ലര്‍ (49) എന്നിവരാണ് ക്രീസീല്‍. രണ്ട് ദിനം കൂടി ശേഷിക്കേ ഇരുവരിലുമാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. യാസര്‍ അലിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ കിവീസിന് അവരെ രണ്ടാമത് ബാറ്റിങ്ങിന് അയക്കാന്‍ സാധിക്കൂ. 

നേരത്തെ, ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സിലും നാശം വിതച്ചതും ഷാ ആയിരുന്നു. പാക്കിസ്ഥാന്റെ 418 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് വെറും 35.3 ഓവറില്‍ പുറത്താവുകയായിരുന്നു. 12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് ഷാ എട്ട് വിക്കറ്റെടുത്തത്. ആറ് ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി. 

ജീത് റാവല്‍(31), ടോം ലതാം(22), റോസ് ടെയ്ലര്‍(0), ഹെന്റി നിക്കോളാസ്(0), ഇഷ് സോധി(0), നീല്‍ വാഗ്നര്‍(0), അജാസ് പട്ടേല്‍(4), ട്രെന്റ് ബോള്‍ട്ട്(0) എന്നിവരാണ് ഷായുടെ സ്പിന്‍ വലയത്തില്‍ കുടുങ്ങിയത്. ഗ്രാന്റ്‌ഹോമിനെ(0) ഹസന്‍ അലി എല്‍ബിയില്‍ കുടുക്കി. ഒരു റണ്ണെടുത്ത വാറ്റ്ലിംഗ് റണ്‍ഔട്ടായി. നായകന്‍ കെയ്ന്‍ വില്യംസ് 28 റണ്‍സുമായി പുറത്താകാതെ നിന്നു.

click me!