
തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ ഇന്ത്യയുടേയും കിവീസിന്റെയും താരങ്ങൾ മിക്കവരും കോവളത്തെ ഹോട്ടലിൽ തന്നെയാണ് സമയം ചെലവിട്ടത്. ന്യുസീലാന്റ് ക്യാപ്റ്റൻ കെയിൻ വില്യംസൺ സർഫിംഗിനായി വർക്കലക്ക് തിരിച്ചെങ്കിലും ദൂരക്കൂടുതൽ കാരണം ഹോട്ടലിലേക്ക് മടങ്ങി. പിന്നീട് കോവളം ബീച്ചിന്റെ മനോഹാരിത ആസ്വദിക്കാനാണ് വില്യംസണ്‍ സമയം കണ്ടെത്തിയത്. ടെയ്‌ലര്‍, ബോള്‍ട്ട്, ഗുപ്റ്റില്‍ തുടങ്ങിയവര്‍ ജിമ്മിലാണ് ഇന്ന് സമയം ചെലവഴിച്ചത്. ചിലര്‍ക്ക് ടെന്നീസിലായിരുന്നു പ്രിയം. മഴ കാരണം പരിശീലനം ഉപേക്ഷിച്ചതിനാലാണ് ടെന്നീസ് കോര്‍ട്ടിലേക്ക് താരങ്ങള്‍ എത്തിയത്. സോധിയും, കോളിനുമായി ടെന്നീസ് കോര്‍ട്ടില്‍ മാറ്റുരച്ചത്. ഇവര്‍ക്ക് പ്രോല്‍സാഹനവുമായി ന്യൂസിലാന്‍ഡ് ടീം സ്റ്റാഫുകളും ഉണ്ടായിരുന്നു. ഇന്ത്യൻ കോച്ച് രവിശാസ്ത്രി രാവിലെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശനം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!