നെയ്‌മര്‍ പിഎസ്ജി വിട്ട് റയലിലേക്ക്; വസ്തുതയിതാണ്

Published : Nov 29, 2017, 06:00 PM ISTUpdated : Oct 05, 2018, 12:10 AM IST
നെയ്‌മര്‍ പിഎസ്ജി വിട്ട് റയലിലേക്ക്; വസ്തുതയിതാണ്

Synopsis

പാരിസ്: പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍ വിട്ട് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ റയല്‍ മാഡ്രിഡിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് താരത്തിന്‍റെ പിതാവ്. പിഎസ്ജിയില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരം തല്‍ക്കാലം മറ്റ് ക്ലബിലേക്കില്ലെന്ന് നെയ്‌മര്‍ സീനിയര്‍ വ്യക്തമാക്കി‍. കൂടുമാറ്റം സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും നെയ്‌മര്‍ സീനിയര്‍ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റില്‍ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് ബാഴ്‌സലോണ താരമായിരുന്ന നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.

15 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി പിഎസ്ജിയില്‍ മിന്നും ഫോമിലാണ് ബ്രസീലിയന്‍ താരം. പരിശീലകന്‍ ഉനൈ എമെറിയുമായും സഹതാരം എഡിസണ്‍ കവാനിയുമായുമുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നതിനു പിന്നാലെയാണ് നെയ്മര്‍ ക്ലബ് വിടുമെന്ന കീംവദന്തി ഫുട്ബോള്‍ ലോകത്ത് പടര്‍ന്നുപിടിച്ചത്. ഗാരക് ബെയില്‍, ജെയിംസ് റോഡ്രിഗസ്, കരിം ബെന്‍സിമ എന്നിവരെ വിറ്റഴിച്ച് റയല്‍ 250 മില്യണ്‍ യൂറോയ്ക്ക് നെയ്‌മറെ ടീമിലെത്തിക്കുമെന്ന് സ്‌പാനിഷ് ഫുട്ബോള്‍ മാഗസിന്‍ ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്