നാല് വിക്കറ്റ്; ഠാക്കൂറിന്‍റെത് ശ്രീലങ്കയോടുള്ള പകരംവീട്ടല്‍

By Web DeskFirst Published Mar 12, 2018, 10:38 PM IST
Highlights
  • മത്സരത്തില്‍ ഠാക്കൂര്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയിരുന്നു

കൊളംബോ: നിദാഹാസ് ട്രോഫി ടി20യില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒരു ഓവറില്‍ 27 റണ്‍സ് വഴങ്ങിയ താരമാണ് പേസര്‍ ശാര്‍ദുല്‍ ഠാക്കൂര്‍. അന്ന് 3.3 ഓവര്‍ പന്തെറിഞ്ഞ താരം 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് പിഴുതത്. എന്നാല്‍ വീണ്ടും ശ്രീലങ്കയോട് ഏറ്റുമുട്ടിയപ്പോള്‍ നാല് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റുകള്‍ ശാര്‍ദുല്‍ ഠാക്കൂര്‍ പിഴുതു. 

ലങ്കയെ 19 ഓവറില്‍ ഒമ്പത് വിക്കറ്റിന് 152ല്‍ ഒതുക്കിയതില്‍ നിര്‍ണായകമായത് ഈ താരത്തിന്‍റെ പ്രകടനമായിരുന്നു. ഓപ്പണര്‍ ഗുണതിലകയെ(17) വീഴ്ത്തി തുടങ്ങിയ ഠാക്കൂര്‍ ഒമ്പതാമനായി ചമീരയെ(0) മടക്കിയാണ് മിന്നും ബൗളിംഗ് അവസാനിപ്പിച്ചത്. നായകന്‍ തിസാര പെരേര(15), ഡാസുന്‍ ശനക(19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ഇവരില്‍ ഗുണതിലകയും പെരേരയും കൂറ്റനടിക്കാരാണെന്നത് ഠാക്കൂറിന് തിളക്കംകൂട്ടുന്നു.

click me!