
അതിർത്തി കടന്നുള്ള ഭീകരവാദം പാക്കിസ്‌ഥാൻ അവസാനിപ്പിക്കുന്നതു വരെ അവരുമായി ഒരു ബന്ധവും പാടില്ലെന്നാണ് എന്റെ നിലപാട്. എസി മുറികളിലിരുന്നുകൊണ്ട് ക്രിക്കറ്റിനെയും ബോളിവുഡിനെയും രാഷ്ട്രീയത്തോടു കൂട്ടിച്ചേർക്കരുതെന്നു പറയുന്നവരെ ഇന്ത്യക്കാരായി കണക്കാക്കാൻ കഴിയില്ല.
നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ മറ്റെല്ലാം മാറ്റിവയ്ക്കുന്നതാണു നല്ലത്– ഗംഭീർ പറഞ്ഞു. സ്പോർട്സും രാഷ്ട്രീയവും രണ്ടാണെന്നു വാദിക്കുന്നവർ ഒരിക്കലെങ്കിലും സൈനികരുടെ പക്ഷത്തുനിന്നു ചിന്തിച്ചു നോക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു.
അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെയും പാക്കിസ്‌ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്കു കത്തെഴുതിയിരുന്നു. 2013നുശേഷം ഇന്ത്യയും പാക്കിസ്‌ഥാനും പരമ്പര കളിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!