
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ട്വന്റി20യില്‍ പാക്കിസ്ഥാന് 189 റണ്‍സ് വിജയലക്ഷ്യം. ഡേവിഡ് മില്ലറുടെ (29 പന്തില്‍ 65) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക് പതിയെയാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്‌സും, മലനും ചേര്‍ന്ന് നേടിയത് 8.4 ഓവറില്‍ 58 റണ്‍സ് മാത്രം. എന്നാല്‍ അവസാനത്തില്‍ ആഞ്ഞടിച്ചു. മില്ലര്‍ക്ക് പുറമെ 27 പന്തില്‍ 45 റണ്‍സെടുത്ത വാന്‍ ഡെര്‍ ഡ്യൂസന്റേയും ബാറ്റിംഗ് മികവില്‍ ആതിഥേയര്‍ 180 കടക്കുകയായിരുന്നു.
്അഞ്ച് ബൗണ്ടറികളും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മില്ലറിന്റെ ഇന്നിങ്‌സ്. വാന്‍ ഡര്‍ ഡ്യൂസന്‍ ഒരു ബൗണ്ടറിയും നാല് സിക്‌സും ഉള്‍പ്പെടെയാണ് 45 റണ്‍സെടുത്തത്. അവസാന മൂന്നോവറുകില്‍ ദക്ഷിണാഫ്രിക്ക 54 റണ്‍സെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!