ചാംപ്യന്‍സ് ലീഗ്: സൂപ്പര്‍ താരങ്ങളില്ലാതെ പിഎസ്ജി മാഞ്ചസ്റ്ററില്‍

Published : Feb 11, 2019, 10:08 PM IST
ചാംപ്യന്‍സ് ലീഗ്: സൂപ്പര്‍ താരങ്ങളില്ലാതെ പിഎസ്ജി മാഞ്ചസ്റ്ററില്‍

Synopsis

ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി പിഎസ്ജി മാഞ്ചസ്റ്ററിലെത്തി. എന്നാല്‍ പരിക്കേറ്റ നെയ്മര്‍, എഡിസണ്‍ കവാനി, തോമസ് മെനിര്‍ എന്നിവരില്ലാതെയാണ് പിഎസ്ജി മാഞ്ചസ്റ്ററിലെത്തിയിരിക്കുന്നത്. നാളെ രാത്രിയാണ് മാഞ്ചസ്റ്ററുമായുള്ള ഒന്നാംപാദ മത്സരം.

മാഞ്ചസ്റ്റര്‍: ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി പിഎസ്ജി മാഞ്ചസ്റ്ററിലെത്തി. എന്നാല്‍ പരിക്കേറ്റ നെയ്മര്‍, എഡിസണ്‍ കവാനി, തോമസ് മെനിര്‍ എന്നിവരില്ലാതെയാണ് പിഎസ്ജി മാഞ്ചസ്റ്ററിലെത്തിയിരിക്കുന്നത്. നാളെ രാത്രിയാണ് മാഞ്ചസ്റ്ററുമായുള്ള ഒന്നാംപാദ മത്സരം. നെയ്മര്‍ക്ക് മത്സരം നഷ്ടമാവുമെന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാല്‍ മെനിര്‍, കവാനി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസത്തെ മത്സരത്തിലാണ് പരിക്കേറ്റത്. 

തുടയെല്ലിനേറ്റ പരിക്കാണ് കവാനിയെ പുറത്താക്കിയത്. പരിക്ക് മാറി എത്തിയ വെറാട്ടി ടീമിനൊപ്പം ഉണ്ട്. സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ ടീമിനൊപ്പം മാഞ്ചസ്റ്ററിലെത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്രിയാന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു; ടീം കടുത്ത പ്രതിസന്ധിയിലേക്ക്
അഡ്രിയാന്‍ ലൂണ വിദേശ ക്ലബിലേക്ക്; കളിക്കുക ലോണ്‍ അടിസ്ഥാനത്തിലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്