ദ്രാവിഡിന്റെ റെക്കോര്‍ഡും മറികടന്ന് പൂജാര

By Web DeskFirst Published Mar 19, 2017, 1:29 PM IST
Highlights

റാഞ്ചി: രാഹുല്‍ ദ്രാവിഡിനുശേഷം ഇന്ത്യയുടെ വന്‍മതിലാണ് ചേചേശ്വര്‍ പൂജാര. ദ്രാവിഡിന്റെ കളിശൈലിയോട് ഏറ്റവും അടുപ്പമുള്ള കളിയുമായി പൂജാര പലവട്ടം താന്‍ ദ്രാവിഡിന്റെ യഥാര്‍ഥ പിന്‍ഗാമിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിലെ മാരത്തണ്‍ ഇന്നിംഗ്സിലൂടെ പൂജാര മറികടന്നത് സാക്ഷാല്‍ ദ്രാവിഡിനെ തന്നെയാണെന്നത് ചരിത്രത്തിലെ മറ്റൊരു യാദൃശ്ചികതയായി. 525 പന്തുകള്‍ നേരിട്ട് 202 റണ്‍സ് നേടിയ പൂജാര ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

2004ല്‍ പാക്കിസ്ഥാനെതിരെ റാവല്‍പിണ്ഡിയില്‍ 495 പന്ത് നേരിട്ട് 270 റണ്‍സടിച്ച രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര ഇന്ന് മറികടന്നത്. ഒരു ഇന്നിംഗിസില്‍ 500 ലേറെ പന്ത് നേരിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും പൂജാരയുടെ പേരിലായി.ഓസ്ട്രേലിയക്കെതിരെ 847 പന്തുകള്‍ നേരിട്ട് 364 റണ്‍സടിച്ച ഇംഗ്ലീഷ് താരം ലെന്‍ ഹൂട്ടണാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ ഇന്നിംഗ്സ്.

ഓസ്ട്രേലിയക്കെതിരെ രണ്ടാം ഡബിള്‍ സെഞ്ചുറിയാണ് പൂജാര ഇന്ന് കുറിച്ചത്. വിവിഎസ് ലക്ഷ്മണിനും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും ശേഷം ഓസ്ട്രേലിയക്കെതിരെ രണ്ട് ഡബിള്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ബഹുമതിയും പൂജാര സ്വന്തമാക്കി.

 

 

click me!