
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തറിന് കന്നി കിരീടം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ കിരീടം സ്വന്തമാക്കിയത്. അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍.
12ാം മിനിറ്റില്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ അല്‍മോസ് ഖത്തറിനെ മുന്നിലെത്തിച്ചു. പന്ത് കാലില്‍ സ്വീകരിച്ച് നിയന്ത്രിച്ച് നിര്‍ത്ത് അല്‍മോസ് തൊടുത്ത ഷോട്ട് ജപ്പാന്‍ പോസ്റ്റില്‍ കയറി. 27ാം മിനിറ്റില്‍ ഖത്തര്‍ ഒരിക്കല്‍കൂടി ലീഡ് നേടി. അതും ഇടിവെട്ട് ഗോളായിരുന്നു. ബോക്‌സിന് പുറത്ത് ഹതേം ഇടങ്കാലുക്കൊണ്ട് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു.
69ാം മിനിറ്റില്‍ തകുമി മിനാമിനോ ജപ്പാന്റെ ഒരുഗോള്‍ തിരിച്ചടിച്ചു. എങ്കിലും 83ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അഫിഫ് ഗോളാക്കിയതോടെ ഖത്തര്‍ കിരീടമുറപ്പിച്ചു. പന്തടക്കത്തിലും തൊടുത്ത ഷോട്ടുകളുടെ എണ്ണത്തിലും ജപ്പാനായിരുന്നു മുന്നില്‍. എന്നാല്‍ മുതലാക്കാന്‍ സാധിച്ചില്ല. ഖത്തറിന്റ എട്ടിനെതിരെ 20 ഫൗളുകളാണ് ജപ്പാന്‍ വരുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!