ഡീകോക്കിന്‍റെ വെടിക്കെട്ടില്‍ ചാരമായി കോഹ്ലി സംഘം

Published : Apr 17, 2016, 06:20 PM ISTUpdated : Oct 05, 2018, 03:21 AM IST
ഡീകോക്കിന്‍റെ വെടിക്കെട്ടില്‍ ചാരമായി കോഹ്ലി സംഘം

Synopsis

ബാറ്റ് കിട്ടിയ ദില്ലി ആര്‍സിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വന്‍ അടിക്കാരനായ ഗെയിലിനെ റണ്‍ എടുക്കും മുന്‍പേ നഷ്ടപ്പെട്ട് ആര്‍സിബി പരുങ്ങിയെങ്കിലും 33 പന്തില്‍ 55 റണ്‍സ് നേടിയ ഡിവില്ലേയ്ഴ്സും, 48 പന്തില്‍ 3 സിക്സും ഏഴു ഫോറും അടക്കം 79 റണ്‍സ് നേടിയ കോഹ്ലിയും ചേര്‍ന്ന് 191 എന്ന റണ്‍സില്‍ എത്തിച്ചു. വാട്ട്സ്ണ്‍ 19 പന്തില്‍ 33 റണ്‍സ് നേടി. അവസാന ഓവറുകളില്‍ റണ്ണോഴുക്ക് തടഞ്ഞ ദില്ലി ബൌളര്‍മാരാണ് ആര്‍സിബി 200ന് മുകളില്‍ റണ്‍ എടുക്കുന്നത് തടഞ്ഞത്.

വലിയ റണ്‍ പിന്തുടരുന്ന സമ്മര്‍ദ്ദവുമായി ഇറങ്ങിയ ഡെയര്‍ ഡെവിള്‍സിന് ശ്രേയസ് അയ്യരെ വാട്സണും, വൈസും ചേര്‍ന്ന് നടത്തിയ മനോഹര ക്യാച്ചില്‍ പുറത്തായി. സഞ്ജുവും വേഗം മടങ്ങി. എന്നാല്‍ ഒരു ഭാഗത്ത് വന്‍ അടികളുമായി നിലയുറപ്പിച്ച ഡീകോക്ക് ആര്‍സിബി പ്രതീക്ഷകളെ തച്ചുടച്ചു. 51 പന്തില്‍ 15 ഫോറും, 3 സിക്സും അടക്കമാണ് 2016 ഐപിഎല്ലിലെ അദ്യ ശതകം ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ സ്വന്തമാക്കിയത്. മലയാളിയായ കരുണ്‍ നായര്‍ 42 പന്തില്‍ 54 റണ്‍സുമായി ഡീകോക്കിന് മികച്ച പിന്തുണ നല്‍കി. ഡീകോക്കാണ് മാന്‍ ഓഫ് ദ മാച്ച്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത പരിശീലനായി മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയുടെ പേര് നിര്‍ദേശിച്ച് മുന്‍താരം
ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല