അജിന്‍ക്യ രഹാന ഇന്ത്യയെ നയിക്കും ?

Web Desk |  
Published : May 07, 2018, 11:25 AM ISTUpdated : Jun 08, 2018, 05:49 PM IST
അജിന്‍ക്യ രഹാന ഇന്ത്യയെ നയിക്കും ?

Synopsis

അഫ്ഗാനിസ്ഥാന്‍റെ ആദ്യ ടെസ്റ്റ് മാച്ചില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക അജിന്‍ക്യ രഹാനയെന്ന് സൂചന

മുംബൈ: അഫ്ഗാനിസ്ഥാന്‍റെ ആദ്യ ടെസ്റ്റ് മാച്ചില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക അജിന്‍ക്യ രഹാനയെന്ന് സൂചന. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടക്കം എട്ട് മുതിര്‍ന്ന താരങ്ങള്‍ അഫ്ഗാന്‍ ടെസ്റ്റില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. അടുത്ത മാസം ജൂണ്‍ 14ന് ബംഗളൂരുവിലാണ് അഫ്ഗാനെതിരെയുളള ഇന്ത്യയുടെ ടെസ്റ്റ്. ഐസിസി ടെസ്റ്റ് പദവി സ്വന്തമാക്കിയതിന് ശേഷമുളള അഫ്ഗാന്‍ ആദ്യമായാണ് ടെസ്റ്റിന് ഇറങ്ങുന്നത്.

മെയ് എട്ടിനാണ് ടീം ഇന്ത്യയുടെ പ്രഖ്യാപനം. അഫ്ഗാനെതിരെയുളള ടെസ്റ്റ് മത്സരത്തിന് പുറമെ അയലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുമുളള ഇന്ത്യന്‍ ടീമിനെ അന്ന് പ്രഖ്യാപിക്കും. ഐ പി എല്ലിന് ശേഷം കൗണ്ടി കളിക്കാന്‍ കോലി ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

കോലിയെ കൂടാതെ ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഇഷാന്ത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ശിഖര്‍ ധവാന്‍ എന്നിവരായിരിക്കും അഫ്ഗാനെതിരെയുളള ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും എന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെഎസ്‌സിഎയുടെ ആവശ്യം കണ്ട് ഞെട്ടി, എംഎല്‍എമാര്‍ക്കുള്‍പ്പെടെ ആവശ്യപ്പെട്ടത് 10000 സൗജന്യ ടിക്കറ്റുകള്‍, വിശദീകരണവുമായി ബിസിസിഐ
ഐപിഎൽ ഫൈനൽ വേദി മാറ്റം: ബിസിസിഐ തീരുമാനത്തിന് പിന്നിൽ സുരക്ഷാ പ്രശ്നങ്ങളല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി