കമിന്‍സിന്റെ കെണിയില്‍ വീണ് രാഹുല്‍ വിക്കറ്റ് കളഞ്ഞു

Published : Feb 03, 2022, 02:14 PM ISTUpdated : Mar 22, 2022, 04:15 PM IST
കമിന്‍സിന്റെ കെണിയില്‍ വീണ് രാഹുല്‍ വിക്കറ്റ് കളഞ്ഞു

Synopsis

ധര്‍മ്മശാല: ഈ പരമ്പരയില്‍ അഞ്ച് അര്‍ധസെഞ്ചുറി നേടിയിട്ടും അതിലൊരെണ്ണം പോലും സെഞ്ചുറിയാക്കി മാറ്റാന്‍ കഴിയാത്ത താരമാണ് കെ എല്‍ രാഹുല്‍. രാഹുലിന് സെഞ്ചുറിയോട് വെറുപ്പാണോ എന്ന് കമന്റേറ്റര്‍മാര്‍ പോലും ചോദിച്ചു തുടങ്ങി. ഓസ്ട്രേലിയക്കെതിരായ ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ ടോപ് സ്കോറര്‍ രാഹുലായിരുന്നു.

ലഞ്ചിന് മുമ്പ് കരുതലോടെ കളിച്ച രാഹുല്‍ ലഞ്ചിന് ശേഷം ആക്രമിച്ച് കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ടു നീങ്ങി. എന്നാല്‍ 60 റണ്‍സില്‍ നില്‍ക്ക് രാഹുലിനെ ബൗണ്‍സര്‍ എറിഞ്ഞ് പേടിപ്പിച്ച കമിന്‍സ് രാഹുലിനെ പ്രകോപിപ്പിച്ചു. കമിന്‍സിന്റെ വക കമന്റുകള്‍ കൂടി ആയതോടെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ രാഹുലും ഒരുങ്ങി.

ഇത് തിരിച്ചറിഞ്ഞ് കമിന്‍സ് ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ ബൗണ്‍സറില്‍ ബൗണ്ടറിക്ക് ശ്രമിച്ച രാഹുലിന് പിഴച്ചു. രാഹുലിന്റെ സിക്സര്‍ ശ്രമം സര്‍ക്കിളില്‍ വാര്‍ണറുടെ കൈകകളില്‍ ഒതുങ്ങി. പരമ്പരയില്‍ രാഹുല്‍ നേടുന്ന അഞ്ചാമത്തെ അര്‍ധസെഞ്ചുറിയായിരുന്നു ഇത്. എന്നാല്‍ ഇതിലൊന്നുപോലും സെഞ്ചുറിയാക്കി മാറ്റാന്‍ രാഹുലിനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ