ഐപിഎല്‍: നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും; ടീമില്‍ മൂന്ന് മാറ്റങ്ങള്‍

web desk |  
Published : May 08, 2018, 07:42 PM ISTUpdated : Jun 08, 2018, 05:43 PM IST
ഐപിഎല്‍: നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും; ടീമില്‍ മൂന്ന് മാറ്റങ്ങള്‍

Synopsis

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ജയ്പ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ മാത്രമേ രാജസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിലനില്‍പ്പുള്ളു. 

മൂന്ന് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി, സ്പിന്നര്‍ മഹിപാല്‍ ലോംറോര്‍,  ഇഷ് സോധി എന്നിവര്‍ രാജസ്ഥാന്‍ നിരയില്‍ കളിക്കും. പഞ്ചാബ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ഫോമിലല്ലാത്ത മായങ്ക് അഗര്‍വാളിന് പകരം അക്ഷ്ദീപ് നാഥും അങ്കിത് രജ്പൂതിന് പകരം മോഹിത് ശര്‍മയും ടീമില്‍ ഇടം നേടി.

പഞ്ചാബും രാജസ്ഥാനും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. നിലവില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. വിജയിച്ചാല്‍ എട്ട് പോയിന്റോടെ ആറിലേക്കോ അഞ്ചിലേക്കോ രാജസ്ഥാന് ഉയരാം. 12 പോയിന്റോടെ പഞ്ചാബ് മൂന്നാം സ്ഥാനത്താണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അപമാനവും അവഗണനയും മാത്രം'; തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മനോജ് തിവാരി
ആശ്വാസജയം തേടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്; പ്ലേ ഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു