രാജസ്ഥാന് ടോസ്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു

By web deskFirst Published Apr 20, 2018, 7:52 PM IST
Highlights
  • ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ മത്സരമാണിത്.

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. പൂനെയിലാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ മത്സരമാണിത്. പരിക്കിന്റെ പിടിയിലായിരുന്നു സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തി. ധോണിയുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും ധോണി കളിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ഇരു ടീമുകളും ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാന്‍ നിരയില്‍ ഡാര്‍സി ഷോര്‍ട്ട്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്ക് പകരം ഹെയിന്റിച്ച് ക്ലാസെന്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ കളിക്കും. ചെന്നൈയില്‍ ഹര്‍ഭജന്‍ സിങ്്, മുരളി വിജയ് എന്നിവര്‍ക്ക് പകരം കരണ്‍ ശര്‍മ, സുരേഷ് റെയ്‌ന എന്നിവര്‍ ചെന്നൈ നിരയില്‍ തിരിച്ചെത്തി. നാല് മത്സരങ്ങളില്‍ രണ്ട് ജയമാണ് രാജസ്ഥാനുള്ളത്. 

ടീം: രാജസ്ഥാന്‍: അജിന്‍ക്യ രഹാനെ, ഹെയിന്റിച്ച് ക്ലാസെന്‍, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ ത്രിപാഠി, ജോസ് ബട്!ലര്‍, കൃഷ്ണപ്പ ഗൗതം, ശ്രേയസ്് ഗോപാല്‍, സ്റ്റുവര്‍ട് ബിന്നി, ജയ്‌ദേവ് ഉനഡ്കട്, ബെന്‍ ലൗഗ്ലിന്‍. ചെന്നൈ: ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, സാം ബില്ലിംഗ്‌സ്, എം.എസ്. ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ശര്‍ദ്ധുല്‍ താക്കൂര്‍.
 

click me!