
ചെന്നൈ: രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന്‍റെ ബൗളിംഗ് ആക്രമണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന തമിഴ്‌നാടിന് 31 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. അഭിനവ് മുകുന്ദ്(0), ബാബ അപരാജിത്(3), കൗശിക്(16), ദിനേശ് കാര്‍ത്തിക്(4) എന്നിവരാണ് പുറത്തായത്. കേരളത്തിനായി സന്ദീപ് വാര്യരും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
25 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 56 റണ്‍സെന്ന നിലയിലാണ് തമിഴ്‌നാട്. 17 റണ്‍സുമായി ഇന്ദ്രജിത്തും 16 റണ്‍സെടുത്ത് ജഗദീശനുമാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!