രഞ്ജി ക്വാര്‍ട്ടര്‍: ഗുജറാത്ത് എറിഞ്ഞിട്ടു; തിരിച്ചടിച്ച് കേരളം

Published : Jan 15, 2019, 05:38 PM IST
രഞ്ജി ക്വാര്‍ട്ടര്‍: ഗുജറാത്ത് എറിഞ്ഞിട്ടു; തിരിച്ചടിച്ച് കേരളം

Synopsis

പ്രിയങ്ക് പഞ്ചല്‍ (8), കതന്‍ ഡി പട്ടേല്‍ (1), രാഹുല്‍ വി ഷാ(15), ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍(43) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. കേരളത്തിനായി സന്ദീപ് വാര്യരും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴത്തി.

കല്‍പറ്റ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ തകര്‍ന്നടിഞ്ഞ കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്തിന്റെ നാലു വിക്കറ്റു വീഴ്ത്തി തിരിച്ചടിക്കുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185 റണ്‍സിന് മറുപടിയായി ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഗുജറാത്ത് നാലു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സുമായി ഭട്ടും 12 റണ്‍സോടെ ധ്രുവ് റാവലുമാണ് ക്രീസില്‍.

പ്രിയങ്ക് പഞ്ചല്‍ (8), കതന്‍ ഡി പട്ടേല്‍ (1), രാഹുല്‍ വി ഷാ(15), ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍(43) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. കേരളത്തിനായി സന്ദീപ് വാര്യരും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴത്തി. ആറ് വിക്കറ്റ് ശേഷിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഗുജറാത്തിന് 88 റണ്‍സ്  കൂടി വേണം. ആദ്യ ദിനം പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് വീഴ്ത്താനായത് കേരളത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ർ

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തെ ബേസില്‍ തമ്പിയുടെ 37 റണ്‍സാണ് 150 കടത്തിയത്. ബേസില്‍ തന്നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ബാറ്റിങ്ങിനിടെ പരിക്കേറ്റ് പുറത്ത് പോയ സഞ്ജു സാംസണ് (17) പിന്നീട് ബാറ്റിങ്ങിന് ഇറങ്ങാന്‍ സാധിച്ചില്ല. പി. രാഹുല്‍ (26), മുഹമ്മദ് അസറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (8), സച്ചിന്‍ ബേബി (0), വിനൂപ് (21), വിഷ്ണു വിനോദ് (19), ജലജ് സക്‌സേന (14), നിതീഷ് (8) എന്നിങ്ങനെയാണ് കേരള താരങ്ങളുടെ പ്രകടനം. സന്ദീപ് വാര്യര്‍ (4) പുറത്താവാതെ നിന്നു. ഗുജറാത്തിന് വേണ്ടി ഗജ നാലും നാഗ്വാശ്വാല മൂന്നും വിക്കറ്റ് വീഴ്ത്തി.

ഒരു ഘട്ടത്തില്‍ 51ന് ഒന്ന് ഭേദപ്പെട്ട നിലയിലായിരുന്നു കേരളം. എന്നാല്‍ നാല് പന്തുകള്‍ക്കിടെ കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രാഹുല്‍, സിജോമോന്‍, സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് പൊടുന്നനെ നഷ്ടമായത്. വിനൂപ്- സഞ്ജു സഖ്യം 46 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി പിടിച്ചു നിന്നെങ്കിലും വിനൂപ് മടങ്ങിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ചെറിയ കൂട്ടുക്കെട്ടുകള്‍ പോലും കേരള താരങ്ങളില്‍ നിന്നുണ്ടായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബിന് ഡല്‍ഹിയുടെ നോക്കൗട്ട് പഞ്ച്, തുടര്‍ച്ചയായ നാലാം തോല്‍വി, ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റൽസ്
പഞ്ചാബിന്‍റെ പടനയിച്ച് ശ്രേയസ്, ജീവന്‍മരണപ്പോരില്‍ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം, തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്