രഞ്ജി ട്രോഫി: കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച; തമിഴ്നാട് മികച്ച ലീഡിലേക്ക്

By Web TeamFirst Published Dec 7, 2018, 5:21 PM IST
Highlights

രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. തമിഴ്നാടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 268 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യരും ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ തമിഴ്നാട് സ്കോറിന് 117 റണ്‍സ് പുറകിലാണ് ഇപ്പോഴും കേരളം. സ്കോര്‍ തമിഴ്നാട് 268, കേരളം 151/9.

ചെന്നൈ: രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. തമിഴ്നാടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 268 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്ണൊന്നുമെടുക്കാതെ സന്ദീപ് വാര്യരും ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ തമിഴ്നാട് സ്കോറിന് 117 റണ്‍സ് പുറകിലാണ് ഇപ്പോഴും കേരളം. സ്കോര്‍ തമിഴ്നാട് 268, കേരളം 151/9.

രണ്ടാം ദിനം 249/6 എന്ന സ്കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച തമിഴ്നാടിനെ 268 റണ്‍സില്‍ ഒതുക്കിയതിന്റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കം മുതല്‍ പിഴച്ചു. കേരളത്തിന്റെ ബാറ്റിംഗ് പ്രതീക്ഷയായിരുന്ന ജലജ് സക്സേനയെ(4) ടി നടരാജന്‍ ബൗള്‍ഡാക്കി. അരുണ്‍ കാര്‍ത്തിക്കും രാഹുലും ചേര്‍ന്ന് കേരളത്തെ കരകയറ്റുമെന്ന് കരുതിയെങ്കിലും അരുണ്‍ കാര്‍ത്തിക്കിനെ(22) മടക്കി രാഹില്‍ ഷാ കേരളത്തിന് അടുത്ത തിരിച്ചടി നല്‍കി. ഒമ്പത് റണ്‍സ് മാത്രമെടുത്ത് സഞ്ജു വീണ്ടും നിരാശപ്പെടുത്തി മടങ്ങി.

പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(1), വി എ ജഗദീഷ്(8), വിഷ്ണു വിനോദ്(0), അക്ഷയ് ചന്ദ്രന്‍(14) എന്നിവര്‍കൂടി മടങ്ങിയതോടെ കേരളം വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. 59 റണ്‍സെടുത്ത പി. രാഹുലിനെ സായ് കിഷോര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഭേദപ്പെട്ട സ്കോറെന്ന കേരളത്തിന്റെ ലക്ഷ്യവും അകലെയായി. തമിഴ്‌നാടിന് വേണ്ടി ടി. നടരാജനും റാഹില്‍ ഷായും മൂന്ന് വിതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സായ് കിഷോര്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ, തമിഴ്‌നാടിന്റെ ആദ്യ ഇന്നിങ്‌സ് 268ല്‍ അവസാനിച്ചിരുന്നു. പേസര്‍മാരായ സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി നാലും വിക്കറ്റ് വീഴ്ത്തി. നേരത്തെ വന്‍തകര്‍ച്ചയെ നേരിട്ടിരുന്ന തമിഴ്‌നാടിനെ ഷാറുഖ് ഖാന്‍ പുറത്താവാതെ നേടിയ 92 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

click me!