
യുവേഫ ചാന്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഉറപ്പിച്ച് റയൽമാഡ്രിഡ്. ദുർബലരായ അപ്പോയലിനെ മറുപടിയില്ലാത്ത ആറുഗോളുകൾക്ക് റയൽ തകർത്തു. ക്രിസ്റ്റ്യാനോ റൊണോർഡയും, കരിം ബെൻസീമയും രണ്ട് ഗളുകൾ വീതം നേടി.ലനാക്കോയും, മോഡ്രിക്കുമാണ് ഗോൾ നേടിയ മറ്റു താരങ്ങൾ. ഗ്രൂപ്പ് എച്ചിൽ പത്ത് പോയിന്റുമായി റയൽ രണ്ടാമതാണെങ്കിലും പ്രീ-ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്. 13 പോയിന്റോടെ ടോട്ടനവും പ്രീക്വാർട്ടറിലേക്ക് മുന്നേറി. മറ്റൊരുമത്സരത്തിൽ ടോട്ടനം ബൊറൂസിയ ഡോർഡ്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ലിവർപൂൾ-സെവില്ല പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. മാഞ്ചസ്റ്റർ സിറ്റിയും ഫിയനൂർദ്ദും തമ്മിലുള്ള കളിയിൽ സിറ്റി ജയിച്ചു. അവസാന മിനിട്ടിൽ സ്റ്റെർലിംഗ് നേടിയ ഗോളാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ സിറ്റി ഒന്നാമതെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!