വീണ്ടും റൊണാള്‍ഡോ... ഫിഫ ക്ലബ് ഫുട്‌ബോള്‍ കിരീടം റയലിന്

Published : Dec 17, 2017, 03:27 AM ISTUpdated : Oct 04, 2018, 11:57 PM IST
വീണ്ടും റൊണാള്‍ഡോ...  ഫിഫ ക്ലബ് ഫുട്‌ബോള്‍ കിരീടം റയലിന്

Synopsis

അബുദാബി: റയല്‍ മാഡ്രിഡിന് വീണ്ടും ഫിഫ ക്ലബ് ലോകകപ്പ് കിരീടം. യുഎഇ ആതിഥ്യമരുളിയ ഈ വര്‍ഷത്തെ ഫിഫ ക്ലബ് ഫുട്‌ബോളില്‍ ചാംപ്യന്‍ഷിപ്പില്‍ ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയെ 0-1 ന് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്. 

അബുദാബിയില്‍ വച്ചു നടന്ന ഫൈനല്‍ മത്സരത്തിന്റെ 53-ാം മിനുറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് സ്പാനിഷ് ക്ലബിന്റെ വിജയഗോള്‍ പിറന്നത്.  തുടര്‍ച്ചയായി രണ്ടാം തവണയാണ് റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പില്‍ മുത്തമിടുന്നത്. മിന്നും ഫോമില്‍ തുടരുന്ന ടീം ഈ വര്‍ഷം നേടുന്ന അഞ്ചാമത്തെ കിരീടമാണിത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അരങ്ങേറ്റക്കാര്‍ വീഴ്ത്തിയത് എട്ട് വിക്കറ്റ്! രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി, ഹൈദരാബദിന്റെ ജയം 57 റണ്‍സിന്
സഞ്ജുവിനൊപ്പം സൂര്യവന്‍ഷി ഓപ്പണ്‍ ചെയ്യട്ടെ; അഭിഷേക് ശര്‍മയ്‌ക്കെതിരെ കടുത്ത വിമര്‍ശനം