പിങ്ക് ജേഴ്സിയില്‍ മാനം കാക്കാന്‍ ദക്ഷിണാഫ്രിക്ക, ആ റെക്കോര്‍ഡും ഇന്ന് തകരുമോ

Published : Feb 10, 2018, 11:44 AM ISTUpdated : Oct 05, 2018, 02:43 AM IST
പിങ്ക് ജേഴ്സിയില്‍ മാനം കാക്കാന്‍ ദക്ഷിണാഫ്രിക്ക, ആ റെക്കോര്‍ഡും ഇന്ന് തകരുമോ

Synopsis

വാണ്ടറേഴ്സ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി ഇന്ത്യ കുതിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ തന്നെ ഡര്‍ബനില്‍ ഇതുവരെ ജയിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് തിരുത്തിയെഴുതിയ കോലിപ്പട മൂന്നാം ഏകദിനവും ജയിച്ചതോടെ തുടര്‍ച്ചയായ മൂന്ന് ഏകദിനങ്ങള്‍ ജയിച്ചെന്ന റെക്കോര്‍ഡും സ്വന്തമാക്കി. നാലാം ഏകദിനത്തിന് ഇന്ന് വാണ്ടറേഴ്സില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് ചരിത്ര നേട്ടങ്ങളാണ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര നേട്ടമെന്നതാണ് അതില്‍ പ്രധാനം. കപിലിനും അസ്ഹറിനും സച്ചിനും ഗാംഗുലിക്കും ധോണിക്കുമൊന്നും കഴിയാതെ പോയ ചരിത്ര നേട്ടം.

രണ്ടാമത്തേതാകട്ടെ പിങ്ക് ജേഴ്സിയില്‍ കളിക്കാനിറങ്ങുന്ന ദക്ഷിണാഫ്രിക്കയെ കീഴടക്കുകയെന്ന വെല്ലുവിളി. പിങ്ക് ജേഴ്സിയില്‍ കളിച്ച മത്സരങ്ങളിലൊന്നും ദക്ഷിണാഫ്രിക്ക ഇതുവരെ തോല്‍വി അറിഞ്ഞിട്ടെല്ലന്നത് ചരിത്രം.

എന്താണ് പിങ്ക് ജേഴ്സി ?

സ്തനാർബുദബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണമാണ് പിങ്ക് ജേഴ്സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തിൽ നിന്ന് ലഭിക്കുന്ന തുക ഷാർലറ്റ് മക്സേക് ജോഹ്നാസ്ബർഗ് അക്കാദമി ഹോസ്പിറ്റലിലെ അർബുദ ക്ലിനിക്കിന്‌ നൽകും. ഒരു മില്യന്‍ ദക്ഷിണാഫ്രിക്കന്‍ റാന്‍ഡാണ് മത്സരത്തില്‍ പ്രതീക്ഷിക്കുന്ന വരുമാനം.

പിങ്ക് ജേഴ്സി അണിഞ്ഞ് കളിക്കുമ്പോളൊക്കെ ഡിവില്ലിയേഴ്സ് പതിവിലും കരുത്തനാകാറുണ്ടെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ പകരുന്നതാണ്.

വെസ്റ്റിൻഡീസിനെതിരെ വേഗതയേറിയ ഏകദിന സെഞ്ചുറി നേടിയതും 2013 ൽ ഇന്ത്യക്കെതിരെ 47 പന്തിൽ 77 റൺസടിച്ചതും ഇതേ വേദിയിൽ ഇതേ ജേഴ്സിയിലായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് ഫൈനലില്‍ ടോസ് ജയിച്ചാല്‍ പകുതി ജയിച്ചോ, അഹമ്മദാബാദിലെ ചരിത്രവും കണക്കുകളും പറയുന്നത്
'ഇന്ത്യ ഫൈനലിലെത്തിയത് സഞ്ജുവിന്‍റെയും ബുംറയുടെയും മികവില്‍'; ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മുഹമ്മദ് ആമിര്‍