
മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ വാക് പോര് അവസാനിക്കുന്നില്ല. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഓസീസ് നായകന്‍ ടിം പെയ്‌നിനെ വിടാതെ പിന്തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ പെയ്‌ന് ഇതേ രീതിയില്‍ പന്തിനെ കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ പലിശയും പലിശയ്ക്ക് പലിശയുമായി തിരിച്ചുക്കൊണ്ടിരിക്കുകയാണ് പന്ത്. 135ന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കെയാണ് പെയ്ന്‍ ക്രീസിലേക്കെത്തുന്നത്. പന്ത് പിന്നെ വെറുതെ വിട്ടില്ല...
''താല്‍കാലിക ക്യാപ്റ്റനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ..? '' എന്ന് ചോദിച്ചാണ് പന്ത് തുടങ്ങിയത്. ''നമുക്കിന്നൊരു സ്‌പെഷ്യല്‍ കേസുണ്ട്. ഇത് ഇദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സാണ്. ക്യാപ്റ്റന്റെ ഉത്തരവാദിത്തമൊന്നും ഇയാള്‍ക്കില്ല. എല്ലായ്‌പ്പോഴും ഒളിച്ചോടുന്ന പ്രകൃതമാണ് ഇയാളുടേത്.''
''ഇയാള്‍ ഒരുപാട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. അത് മാത്രമാണ് അയാള്‍ക്ക് ചെയ്യാന്‍ കഴിയുക. സംസാരം മാത്രം.'' എന്നും
പന്ത് പറയുന്നുണ്ടായിരുന്നു...
വീഡിയോ കാണാം...
ഇടയ്ക്ക് ''ഇയാളെ പുറത്താക്കാന്‍ പ്രത്യേക കഴിവൊന്നും വേണ്ട'' ഇങ്ങനെ ബൗള്‍ എറിയുന്ന ജഡേജയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.
അധികം വൈകിയില്ല. പെയ്ന്‍ പന്തിന് ക്യാച്ച് നല്‍കി തന്നെ മടങ്ങുകയായിരുന്നു. 26 റണ്‍സ് മാത്രമായിരുന്നു പെയ്‌നിന്റെ സമ്പാദ്യം.
കമന്ററിയി ബോക്‌സിലുണ്ടായിരുന്ന ഷെയ്ന്‍ വോണ്‍ പന്തിന്റെ സ്ലഡ്ജിങ്ങിനെ സ്വാഗതം ചെയ്തു. നേരത്തെ, പെയ്‌നും വെറുതെ ഇരുന്നിരുന്നില്ല.
നേരത്തെ പന്ത് ബാറ്റിങ്ങിനെത്തയിപ്പോല്‍ പെയ്ന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.. ''വല്യേട്ടന്‍ ധോണി ടീമില്‍ തിരിച്ചെത്തിയല്ലോ, നമുക്ക് ബിഗ് ബാഷ് ലീഗിലെ ഹറിക്കേന്‍സില്‍ ഒരു കൈ നോക്കിയാലോ, നമുക്ക് എന്തായാലും ഒരു ബാറ്റ്‌സ്മാനെ വേണം, സുന്ദരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസീസിലെ അവധിക്കാലം കുറച്ചുകൂടി നീട്ടുകയും ചെയ്യാം നിങ്ങള്‍ക്ക്.'' വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!