പന്തുകളെല്ലാം പുഴ ‘വലയിലാക്കി’; ഫുട്​ബോള്‍ മത്സരം ഉപേക്ഷിക്കേണ്ടി വന്നതിന് കാരണം...

By Web DeskFirst Published Sep 28, 2017, 9:58 PM IST
Highlights

മഴ, സംഘര്‍ഷം, മോശം ഗ്രൗണ്ട് എന്നീ കാരണങ്ങള്‍ കൊണ്ട് ഫുട്ബോള്‍ മത്സരങ്ങള്‍ ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ റുമാനിയയില്‍ നിന്ന് ഒരു മത്സരം ഉപേക്ഷിക്കാനുണ്ടായ കാരണം രസകരമാണ്. ബിസ്ട്രിറ്റ ബ്രോസ്ടനിയും വനറ്റോറുല്‍ ഡോര്‍ണയും തമ്മിലുള്ള അഞ്ചാം മല്‍സരം ഉപേക്ഷിക്കേണ്ടിവന്നത് മുഴുവന്‍ പന്തുകളും ഗ്രൗണ്ടിനടുത്തുള്ള ബ്രിസ്ട്രിറ്റ പുഴയില്‍ വീണതിനെ തുടര്‍ന്നാണ്.

ആതിഥേയ ടീം ആയ ബ്രിസ്ട്രിറ്റ മുന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു സംഭവം. തൊട്ടടുത്ത ബികാസ് അണക്കെട്ടില്‍നിന്ന് ഇവ തിരികെ ലഭിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. മുമ്പും ചില സന്ദര്‍ഭങ്ങളില്‍ ഒറ്റപ്പെട്ട കാരണങ്ങളാല്‍ മത്സരം നിര്‍ത്തിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം സണ്‍ഡേ ലീഗ് മാച്ചില്‍ എഫ്.സി ബാരോമെട്രിക്‌സും ഷാര്‍പ്പ്‌നസും തമ്മിലുള്ള മത്സരത്തില്‍ 19 മിനിറ്റിനകം അഞ്ച് പേര്‍ ഫൗള്‍ പ്ലേ കാരണം പുറത്തായതിനെ തുടര്‍ന്ന് പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായി. ഇതെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചിരുന്നു.


 

click me!