
2016ലെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക്. നാലാം തവണയാണ് ഫിഫ പുരസ്കാരം റൊണാള്‍ഡോ നേടുന്നത്.
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ലിയോണല്‍ മെസ്സിയെയും അന്റോയ്ന്‍ ഗ്രീസ്മാനെയും പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്ന ആദ്യ താരമായി. കഴിഞ്ഞമാസം ബാലണ്‍ ഡി ഓര്‍ നേടിയ റൊണാള്‍ഡോ പുരസ്കാരം ഉറപ്പിച്ചിരുന്നതിനാല്‍ മെസ്സി ചടങ്ങിനെത്തിയതേയില്ല. ലെസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാക്കിയ മഹാത്ഭുതത്തിന് വഴിയൊരുക്കിയ ക്ലോഡിയോ റാനിയേരിക്ക് മികച്ച പരിശീലകനുള്ള പുരസ്കാരം സമ്മാനിച്ചത് സാക്ഷാല്‍ ഡീഗോ മറഡോണ തന്നെയായിരുന്നു. 2016ലെ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം മലേഷ്യന്‍ സൂപ്പര്‍ ലീഗിലെ താരമായ മുഹമ്മദ് ഫയിസ് സുബ്രി സ്വന്തമാക്കി .
തുടര്‍ച്ചയയാ രണ്ടാം വര്‍ഷവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡ് നേടിയപ്പള്‍ ജര്‍മ്മനിയുടെ സില്‍വിയ നീഡ് മികച്ച വനിതാ പരിശീലകയായി. കോപ്പാ സുഡാമേരിക്കാനാ ഫൈനലിന് മുന്‍പുണ്ടായ വിമാനാപകടത്തില്‍ പ്രമുഖ താരങ്ങളെ നഷ്‌ടപ്പെട്ട ഷാപ്പകോയിന്‍സ് ക്ലബ്ബിന്
കിരീടം നല്‍കണമെന്ന് ആവശ്യപ്പെട്ട കൊളംബിയന്‍ ടീം അത്‍ലറ്റിക്കോ നാഷണല്‍ ഫിഫ ഫെയര്‍പ്ലേ പുരസ്കാരം സ്വന്തമാക്കി. ഫുട്സാലിലെ മികവിന് ഫാല്‍ക്കാവോ ആദരിക്കപ്പെട്ടപ്പോള്‍ ഡോര്‍ട്മുണ്ട് , ലിവര്‍പൂള്‍ ആരാധകര്‍ ഫിഫ ഫാന്‍ അവാര്‍ഡ് നേടി.
റോണോയ്ക്ക് ഇത് ഇരട്ടി മധുരും
2016 ലോക ഫുട്ബോളില്‍ ക്രിസ്റ്റയാനോ റൊണാള്‍ഡോയുടെ വര്‍ഷമായിരുന്നു. യുറോപ്പിലെ രണ്ട് പ്രധാന കിരീടങ്ങൾ ടീമിന് നേടികൊടുക്കാനായത് ക്രിസ്റ്റ്യാനോയുടെ മൂല്യം ഉയർത്തി. റോണാ ആരാധകരുടെ കാത്തിരിപ്പിന് ബാലൻ ഡി ഓർ നേടിയതോടെ വിരാമമായെങ്കിൽ ഫിഫ പുരസ്ക്കാരം ഇരട്ടി മധുരമായി
റയൽ മാഡ്രിഡിന് യുവേഫ ചാമ്പ്യൻസ് ലീഗ് നേടി കൊടുത്ത 16 ഗോളുകൾ.രാജ്യാന്തര കീരീടത്തിനുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച യൂറോ കപ്പ്.ഫ്രാൻസിന് എതിരായ ഫൈനലിൽ പരിക്കേറ്റ് വീണിട്ടും ടീമിന് പ്രചോദനമായി പറങ്കി പടയുടെ നായകൻ. വർഷാവസാനം ക്ലബ്ബ് ലോകകപ്പും നേടിയതോടെ 2016 റയൽ സൂപ്പർ താരത്തിന് അവകാശപ്പെട്ടതായി. മെസ്സി പ്രഭാവത്തിന് മങ്ങലേറ്റ വർഷം ലോക ഫു്ട്ബോളർ പട്ടം തിരികെ പിടിച്ച റൊണാൾഡോയുടെ അടുത്ത ഉന്നം സ്പാനിഷ് ലീഗ് കീരീടമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!