റൊണാള്‍ഡോ മെസിയെക്കാള്‍ മികച്ച താരമെന്ന് ഫോര്‍മുല വണ്‍ ചാമ്പ്യന്‍

Published : Nov 12, 2017, 03:00 PM ISTUpdated : Oct 05, 2018, 03:32 AM IST
റൊണാള്‍ഡോ മെസിയെക്കാള്‍ മികച്ച താരമെന്ന് ഫോര്‍മുല വണ്‍ ചാമ്പ്യന്‍

Synopsis

സാവോപോള: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയെക്കാള്‍ മികച്ച താരമെന്ന് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ഫെര്‍ണാണ്ടോ അലന്‍സോ. റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം മെസിയെക്കാള്‍ ബഹുദൂരം മുന്നിലാണെന്നാണ് അലന്‍സോ അഭിപ്രായപ്പെട്ടത്. രണ്ട് തവണ ഫോര്‍മുല വണ്‍ ചാമ്പ്യനായ അലന്‍സോ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിന്‍റെ ഓണററി മെമ്പര്‍ കൂടിയാണ്. 

ബ്രസീലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സിനു മുന്നോടിയായി ഗ്ലോബോ എസ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സോ മനസുതുറന്നത്. മെസി അവിശ്വസനീയമായ താരമാണെന്ന് പറഞ്ഞ അലന്‍സോ മികച്ച താരം ആരെന്ന ചോദ്യത്തിന് റയല്‍ താരത്തിന്‍റെ പേര് മാത്രമേ മനസില്‍ വരുന്നുള്ളൂവെന്ന് സരസമായി പറഞ്ഞു. കഴിഞ്ഞ ഒമ്പത് ലോക ഫുട്ബോളര്‍ പുരസ്കാരങ്ങള്‍ മെസിയും റൊണാള്‍ഡോയുമാണ് പങ്കിട്ടത്.

അതേസമയം 2018 റഷ്യന്‍ ലോകകപ്പിലെ വിജയികളെ പ്രവചിക്കുക പ്രയാസമാണെന്നും അലന്‍സോ പറഞ്ഞു. ലോകകപ്പില്‍ പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോയും അര്‍ജന്‍റീനയെ മെസിയും നയിക്കും. ബ്രസീലും സ്‌പെയിനുമാണ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍. എന്നാല്‍ താന്‍ ബ്രസീലിനൊപ്പമാണെന്നും സ്‌പെയിന്‍ ഫൈനല്‍ കളിച്ചാല്‍ മനോഹരമാകുമെന്നും ഫോര്‍മുല ചാമ്പ്യന്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫെബ്രുവരി 15 ന് ബാങ്കോക്കില്‍ ഇന്ത്യ-പാക് പോരാട്ടം ഉറപ്പിച്ചു; ലോകകപ്പിലല്ല ഏഷ്യാ കപ്പിൽ, മുഖാമുഖം വരുന്നത് വനിതാ ടീം
ടി20 ലോകകപ്പ് ചരിത്രത്തിലെ 'ആമവേഗ'മുള്ള സെഞ്ചുറികള്‍