റഷ്യന്‍ ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം അണിയറയില്‍

web desk |  
Published : May 22, 2018, 11:32 PM ISTUpdated : Jun 29, 2018, 04:18 PM IST
റഷ്യന്‍ ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം അണിയറയില്‍

Synopsis

റിക്കി മാര്‍ട്ടിന്‍ ''ദി കപ്പ് ഓഫ് ലൈഫ്'' എന്ന് പേരിട്ട ഗാനം സൂപ്പര്‍ഹിറ്റായിരുന്നു.

മോസ്‌കോ: 1998ല്‍ ഫ്രാന്‍സ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫുട്ബോള്‍ ആരാധകര്‍ ആരും മറക്കാനിടയില്ല. റിക്കി മാര്‍ട്ടിന്‍ ''ദി കപ്പ് ഓഫ് ലൈഫ്'' എന്ന് പേരിട്ട ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് അതിനോളം ആവേശം പകര്‍ന്ന മറ്റൊന്ന് ഷാക്കിറയുടെ വക്കാ വക്കയായിരുന്നു. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനാണ് ഷാക്കിറ ഗാനം ഒരുക്കിയത്. 

ഓരോ ഫുട്‌ബോള്‍ ലോകകപ്പ് ആവുമ്പോഴും ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിപ്പിലാണ് ഔദ്യോഗിക ഗാനത്തിന് വേണ്ടി. റഷ്യന്‍ ലോകകപ്പിനും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. ആവേശം നിറയ്ക്കാന്‍ ഒരു ഗാനം റഷ്യന്‍ ലോകകപ്പിനും വരുന്നുണ്ട്.

ഔദ്യോഗിക ഗാനമൊരുക്കുന്നത് ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്താണ്. നിക്കി ജാം, കൊസോവന്‍ ഗായികയായ ഏറ ഇസ്‌ട്രേഫി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് വില്‍ സ്മിത്ത് റഷ്യന്‍ ലോകകപ്പിനായി ഔദ്യോഗിക ഗാനം ഒരുക്കുന്നത്. മ്യൂസിക് നിര്‍മാതാവായി ഡിപ്ലോയും. 

ബ്രസീല്‍ ലോകകപ്പിലെ വീ ആര്‍ വണ്‍ എന്ന പിറ്റ്ബുള്‍- ജെന്നിഫര്‍ ലോപസ്-ക്ലോഡിയ ലെയിട്ടേ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനം പൂര്‍ണ നിരാശയാണ് നല്‍കിയിരുന്നത്. ഇവയ്‌ക്കെല്ലാം അപ്പുറത്ത് നില്‍ക്കുന്ന ഒരു ഒന്നൊന്നര ഗാനമാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും കാത്തിരിക്കാം റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബിയെ മറികടന്ന് ഗുജറാത്ത് ടൈറ്റന്‍സ്; അഹമ്മദാബാദില്‍ നാല് വിക്കറ്റ് ജയം
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് വിരാട് കോലി; ഇന്ത്യയില്‍ മാത്രം 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം