സച്ചിനോ കോലിയോ കേമന്‍ , മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍

Published : Feb 18, 2018, 08:30 AM ISTUpdated : Oct 05, 2018, 02:22 AM IST
സച്ചിനോ കോലിയോ കേമന്‍ , മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍

Synopsis

ബെംഗളുരു:  സച്ചിൻ ടെണ്ടുൽക്കറേക്കാൾ കേമനാണോ വിരാട് കോ‍ലി ? ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ഏറ്റവുമധികം ചർച്ചയാവുന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.  കോലി, സച്ചിൻ താരതമ്യം അനാവശ്യമാണെന്നാണ് ഇർഫാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സച്ചിൻ ക്രിക്കറ്റ് ദൈവമെങ്കിൽ അതിനേക്കാൾ ഉയരത്തിലാണ് വിരാട് കോലിയെന്ന് ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തിന് ശേഷം പലരും വാഴ്ത്തുന്നു. കോലി ഇനിയും വളരാനുണ്ടെന്നും സച്ചിൻ തന്നെ ഇതിഹാസമെന്നും മറ്റൊരു കൂട്ടർ. താരതമ്യം അനാവശ്യമെന്ന് നിലപാടുളളവരും നിരവധി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ഈ ചോദ്യം ശരിയല്ലെന്ന അഭിപ്രായക്കാരനാണ്.

ദക്ഷിണാഫ്രിക്കയിൽ ചരിത്രം കുറിച്ച വിരാട് കോലിയെയും സംഘത്തെയും അഭിനന്ദിക്കാനും ഇർഫാൻ മറന്നില്ല. ഈ ടീമിന് ഏത് സാഹചര്യത്തിലും എതിരാളികളെ കീഴടക്കാനാവുമെന്ന് പത്താൻ വിലയിരുത്തുന്നു. ബെംഗളൂരുവിൽ പത്താൻസ് ക്രിക്കറ്റ് അക്കാദമിയുടെ ഉത്ഘാടനത്തിന് എത്തിയതായിരുന്നു മുൻ ഇന്ത്യൻ ഓൾറൗണ്ടർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റയല്‍ മാഡ്രിഡിനെ തീര്‍ത്തു; സ്പാനിഷ് സൂപ്പര്‍ കപ്പ് നിലനിര്‍ത്തി ബാഴ്‌സലോണ
സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി