ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്: സന്ദേശ് ജിങ്കാന്‍

Published : Jan 15, 2019, 12:13 AM IST
ഈ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്: സന്ദേശ് ജിങ്കാന്‍

Synopsis

ഈ തോല്‍വി നല്‍കുന്ന സങ്കടം ചെറുതല്ലെന്ന് ഇന്ത്യയുടെ പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍. ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോടേറ്റ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദേശ് ജിങ്കാന്‍.

അബുദാബി: ഈ തോല്‍വി നല്‍കുന്ന സങ്കടം ചെറുതല്ലെന്ന് ഇന്ത്യയുടെ പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍. ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോടേറ്റ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദേശ് ജിങ്കാന്‍. ഫുട്‌ബോള്‍ പലപ്പോഴും ഒരു ദയയില്ലാതെ പെരുമാറുണ്ടെന്നും അത്തരത്തിലൊന്നായിരുന്നു ഇക്കഴിഞ്ഞ മത്സരമെന്നും ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു. 

ബഹ്‌റൈനെതിരെ അവസാന നിമിഷം വഴങ്ങിയ പെനാല്‍റ്റിയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പ്രണോയ് ഹാള്‍ഡര്‍ അനാവശ്യമായി ബഹ്‌റൈന്‍ താരത്തെ ഫൗള്‍ ചെയ്യുകയായിരുന്നു. പെനാല്‍റ്റി എതിര്‍താരം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഏഷ്യന്‍ കപ്പിലുടനീളം ഇന്ത്യ പുറത്തെടുത്ത പ്രകടനത്തെ പുകഴ്ത്താനും ജിങ്കാന്‍ മറന്നില്ല. 

ഇന്ത്യ ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചു. ശക്തരായ മറ്റ് ടീമുകള്‍ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമാണ് ഇന്ത്യയെന്ന് തെളിയിച്ച് കൊടുക്കാന്‍ നമ്മള്‍ക്ക് സാധിച്ചു. യോദ്ധാക്കളെ പോലെയാണ് നമ്മള്‍ കളിച്ചത്. കൂടെ കളിച്ച താരങ്ങളെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ജിങ്കാന്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐഎസ്എല്‍:'യെസ് ഓര്‍ നോ' പറയണമെന്ന് കായിക മന്ത്രി, ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്ലബ്ബുകള്‍
ലിയോണല്‍ മെസി ഇംഗ്ലീഷ് പ്രീമിയിര്‍ ലീഗീലേക്ക്?, 'ബെക്കാം റൂൾ' പ്രകാരം ടീമിലെത്തിക്കാന്‍ നീക്കവുമായി ലിവര്‍പൂൾ