ആരാധകര്‍ക്ക് ദു:ഖവാര്‍ത്ത; കോര്‍ട്ടില്‍ തിരിച്ചെത്തുമോ സാനിയ മിര്‍സ

By web deskFirst Published Nov 12, 2017, 11:06 AM IST
Highlights

ഹൈദരാബാദ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയ മിര്‍സ. എന്നാല്‍ പരിക്കുമൂലം ഒരു മാസത്തിലേറെയായി സാനിയ വീട്ടില്‍ വിശ്രമത്തിലാണ്. കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടെന്നീസ് റാണി. കഴിഞ്ഞ മാസം നടന്ന ചൈന ഓപ്പണിന്‍റെ സെമിയിലാണ് സാനിയ മിര്‍സ അവസാനമായി കോര്‍ട്ടിലെത്തിയത്.

റാങ്കിംഗില്‍ താഴേക്ക് പോയെങ്കിലും ആദ്യ പത്തിനടുത്ത് സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന സാനിയ പറഞ്ഞു. കൈക്ക് പരിക്കേറ്റതിനാല്‍ സിംഗിള്‍സ് മത്സരങ്ങളില്‍ നിന്ന് സാനിയ നേരത്തെ പിന്‍വാങ്ങിയിരുന്നു. സ്വിസ് ജോഡി മാര്‍ട്ടിന ഹിംഗിസിനൊപ്പം കഴിഞ്ഞ വര്‍ഷം മൂന്ന് ഗ്രാന്‍ സ്ലാം അടക്കം 14 കിരീടങ്ങള്‍ ചൂടിയിരുന്നു സാനിയ. റാങ്കിംഗില്‍ 27ലെത്തിയതാണ് സാനിയയുടെ സിംഗിള്‍സ് കരിയറിലെ മികച്ച നേട്ടം. 

click me!