വിംബിള്‍ഡണ്‍: സാനിയ-ഹിംഗിസ് സഖ്യം പുറത്ത്; സെറീന ഫൈനലില്‍

By Web DeskFirst Published Jul 7, 2016, 9:02 AM IST
Highlights

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിത ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ്‌ സഖ്യം പുറത്തായി. ക്വാര്‍ട്ടറില്‍ ഹംഗറിയുടെ ടിമിയ ബാബോസ്‌ കസാഖിസ്ഥാന്റെ യാരോസ്ലാവ ഷെഡോവ സഖ്യത്തോടാണ്‌ നിലവിലെ ചാമ്പ്യന്‍മാരും ടോപ് സീഡുകളുമായ സാനിയ-ഹിംഗിസ് സഖ്യം പരാജയപ്പെട്ടത്‌.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയാ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍: 2-6, 4-6. നേരത്തെ മിക്സഡ് ഡബിള്‍സിലും സാനിയ-ക്രൊയേഷ്യയുടെ ഐവാന്‍ ഡോഡിഗ് സഖ്യം പുറത്തായിരുന്നു. ഇതോടെ സാനിയയുടെ വിംബിള്‍ഡണ്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

അതേസമയം, വനിതാ സംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ് ഫൈനലിലെത്തി. തികച്ചും ഏകപക്ഷീയമായ സെമി പോരാട്ടത്തില്‍ യെലേന വെസ്‌ലിനിയയെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് സെറീന ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സ്കോര്‍ 6-2, 6-0.

 

click me!