അച്ചടക്കലംഘനം; സഞ്ജുവിനെ താക്കീത് ചെയ്യും

By Web DeskFirst Published Jan 10, 2017, 5:22 AM IST
Highlights

കൊച്ചി: രഞ്ജി ട്രോഫി മത്സരത്തിനിയിലെ മോശം പെരുമാറ്റത്തിന് സഞ്ജു സാംസണെ താക്കീത് ചെയ്യാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭരണസമിതി തീരുമാനിച്ചു. കളിക്കളത്തില്‍ അനാവശ്യമായി ഇടപെടരുതെന്ന് സഞ്ജുവിന്റെ അച്ഛനോട് കര്‍ശനമായി ആവശ്യപ്പെടാനും തീരുമാനമായി.
 
കെസിഎ അച്ചടക്കസമിതിയുടെ ശുപാര്‍ശയിന്മേലാണ് നടപടി. അതേസമയം മുഷ്താഖ് അലി ട്വന്റി-20ക്കുള്ള കേരള ടീമിൽ സഞ്ജുവിനെയും ഉള്‍പ്പെടുത്തിയേക്കും. ഇന്നാണ് ടീം പ്രഖ്യാപനം. സച്ചിന്‍ ബേബി ക്യാപ്റ്റനാകുമെന്നാണ് സൂചന.

മോശം പെരുമാറ്റത്തില്‍ സഞ്ജു ഖേദം പ്രകടിപ്പിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനിടെ ബാറ്റ് തല്ലിത്തകര്‍ത്തത് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതിലെ നിരാശ കാരണമെന്നായിരുന്നു സഞ്ജു നല്‍കിയ വിശദീകരണം. ഇതിന് മുന്‍പ് വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്ത തനിക്കും അച്ഛനുമെതിരെ കടുത്ത നടപടി ഉണ്ടാകരുതെന്നും സഞ്ജു കെസിഎയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

click me!