ലോകകപ്പില്‍ തിളങ്ങിയ ആ പയ്യനെ നോക്കിവച്ചോ, വൈറലായി ഗാംഗുലിയുടെ വാക്കുകള്‍

Published : Feb 04, 2018, 04:00 PM ISTUpdated : Oct 05, 2018, 12:11 AM IST
ലോകകപ്പില്‍ തിളങ്ങിയ ആ പയ്യനെ നോക്കിവച്ചോ, വൈറലായി ഗാംഗുലിയുടെ വാക്കുകള്‍

Synopsis

കൗമാരക്കപ്പില്‍ ഇന്ത്യ നാലാമതും മുത്തമിട്ടിരിക്കുകയാണ്. കലാശക്കളിയില്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(101) ഓസ്‌ട്രേലിയയെ തോല്‍പിച്ചു.  ഇന്ത്യ എട്ട് വിക്കറ്റിന് ആണ് ഓസ്‍ട്രേലിയയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ആണ് ടീം ഇന്ത്യ കൗമാരക്കപ്പ് സ്വന്തമാക്കിയത്. ബാറ്റിംഗിലും ബൗളിംഗിലും നിരവിധി താരങ്ങള്‍ കൗമാരലോകകപ്പില്‍ തിളങ്ങിയെങ്കിലും ആരാധകര്‍ ശ്രദ്ധിക്കുന്നത് കമലേഷ് നാഗർകോട്ടിയെന്ന യുവാവിനെയാണ്. അതിന് കാരണം ഗാംഗുലിയുടെ വാക്കുകളും.

ആ പയ്യനിൽ ഒരു കണ്ണ് വെക്കണം എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. ശിവം മവിയുടെ ബൗളിംഗിനേയും ഗാംഗുലി അന്ന് പുകഴ്‍ത്തിയിരുന്നു. പൊതുവേ 140 കിമി വേഗതയിൽ പന്തെറിയുന്ന കമലേഷ് ഒരു ഘട്ടത്തിൽ 149 കി.മി വേഗതയിൽ വരെ പന്തെറിഞ്ഞിരുന്നു. എന്തായാലും ഗാംഗുലിയുടെ വാക്കുകള്‍ വൈറലാകുകയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റാണ് കമലേഷ് നാഗര്‍കോട്ടി എടുത്തത്. ലോകകപ്പ് പരമ്പരയിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി കമലേഷ് നാഗര്‍കോട്ടി മാറി.

 

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍