സീസണ്‍ നയിക്കും; കേരള സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

Published : Jan 29, 2019, 01:17 PM IST
സീസണ്‍ നയിക്കും; കേരള സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

Synopsis

കേരള സന്തോഷ് ട്രോഫി ടീമിനെ സീസന്‍ നയിക്കും. 20 അംഗ ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വല കാത്ത മിഥുനാണ് വൈസ് ക്യാപ്റ്റന്‍. വി പി ഷാജിയാണ് ടീമിന്റെ പരിശീലകന്‍. സന്തോഷ് ട്രോഫി നിലവിലെ ചാംപ്യന്മാരാണ് കേരളം. 

കൊച്ചി: കേരള സന്തോഷ് ട്രോഫി ടീമിനെ സീസന്‍ നയിക്കും. 20 അംഗ ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ വല കാത്ത മിഥുനാണ് വൈസ് ക്യാപ്റ്റന്‍. വി പി ഷാജിയാണ് ടീമിന്റെ പരിശീലകന്‍. സന്തോഷ് ട്രോഫി നിലവിലെ ചാംപ്യന്മാരാണ് കേരളം. 
 
ഫെബ്രുവരി നാലു മുതലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്. ദക്ഷിണ മേഖല ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്. കേരളം ഉള്‍പ്പെടെ നാലു ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്. സര്‍വീസസ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഫെബ്രുവരി നാലിന് കേരളം തെലുങ്കാനയെ നേരിടും. ആറിന് പോണ്ടിച്ചേരിയേയും എട്ടിന് സര്‍വീസസിനേയും നേരിടും. കേരള ടീമിനെ അറിയാം...  

ടീം അംഗങ്ങള്‍ : സീസണ്‍. എസ് (ക്യാപ്റ്റന്‍) , വി. മിഥുന്‍ (വൈസ് ക്യാപ്റ്റന്‍) മുഹമ്മദ് അസര്‍, അജ്മല്‍. എസ്, മുഹമ്മദ് ഷരീഫ്, അലക്‌സ് സജി, രാഹുല്‍ വി. രാജ്, ലിജോ. എസ്, മുഹമ്മദ് സലാഹ്, ഫ്രാന്‍സിസ്. എസ്, സഫ്വാന്‍. എം, ഗിഫ്റ്റി സി. ഗ്രേഷ്യസ്, മുഹമ്മദ് ഇനായത്, മുഹമ്മദ് പറക്കോട്ടില്‍, ജിപ്‌സണ്‍, ജിതിന്‍. ജി, അനുരാഗ് പി.സി, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിന്‍ ദാസ്, ജിത്ത് പൗലോസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഞ്ഞപ്പടയുടെ പുതിയ സുൽത്താൻ; ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കിനെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ മുന്നേറ്റനിരയിലേക്ക് ജര്‍മ്മന്‍ താരം മര്‍ലോണ്‍ റൂസ് ട്രൂജിലോ എത്തുന്നു