
മുംബൈ: ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്‌ക്കാണ് പ്രാഥമിക പരിഗണനയെന്ന് ഐ സി സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ബി സി സി ഐയുടെ കത്ത് ലഭിച്ചു. ടീമുകളുടെ സുരക്ഷയ്‌ക്കാണ് ഐ സി സി കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് ശശാങ്ക് മനോഹര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ലോകകപ്പില്‍ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മാര്‍ച്ച് രണ്ടിന് ദുബായില്‍ നടക്കുന്ന ഐ സി സി ബോര്‍ഡ് മീറ്റിംഗില്‍ ബി സി സി ഐയെ അറിയിക്കും. സുരക്ഷയില്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും സംതൃപ്തരാകും എന്നാണ് വിശ്വാസം. സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള ബി സി സി ഐയുടെ കത്ത് ബോര്‍ഡ് മീറ്റിംഗില്‍ അവതരിപ്പിക്കുമെന്നും ഐ സി സി തലവന്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ സി സിക്ക് കത്തെഴുതിയത്. ഇന്ത്യന്‍ താരങ്ങളുടെയും ഒഫീഷ്യല്‍ഷ്യസിന്‍റെയും ആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ബി സി സി ഐയുടെ ആവശ്യം. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!