കോലി, ധോണിയുടെ അത്ര പോരെന്ന് അഫ്രീദി

By Web TeamFirst Published Nov 23, 2018, 4:35 PM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍ സി മുന്‍ നായകന്‍ ധോണിയുടെ അത്ര മികച്ചതല്ലെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലിയെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണിയില്‍ നിന്ന് കോലിക്ക് ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അഫ്രീദി എന്‍ഡിടിവിയോട് പറഞ്ഞു.

ലാഹോര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍ സി മുന്‍ നായകന്‍ ധോണിയുടെ അത്ര മികച്ചതല്ലെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് കോലിയെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ധോണിയില്‍ നിന്ന് കോലിക്ക് ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അഫ്രീദി എന്‍ഡിടിവിയോട് പറഞ്ഞു.

കളിക്കാരനെന്ന നിലയില്‍ കോലിയാണ് എന്റെ ഫേവറൈറ്റ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണി തന്നെയാണ് കേമന്‍. ഓസ്ട്രേലിയയില്‍ പരമ്പര ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര അവസരത്തിനൊത്ത് ഉയരണമെന്നും അഫ്രീദി പറഞ്ഞു.

ഓസ്ട്രേലിയന്‍ പിച്ചുകള്‍ ഇപ്പോള്‍ പഴയതുപോലെയല്ല. ബൗണ്‍സുണ്ടെങ്കിലും ബാറ്റിംഗ് കുറേക്കൂടി എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ പരമ്പര നേട്ടം സ്വപ്നം കാണാനാവുവെന്നും അഫ്രീദി പറഞ്ഞു.

1947നുശേഷം ഓസ്ട്രേലിയയില്‍ ഇന്ത്യ 11 പരമ്പരകള്‍ കളിച്ചെങ്കിലും ഒരു പരമ്പര പോലും ഇതുവരെ നേടാനായിട്ടില്ല. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. നാലു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

click me!