കാണികളുടെ പിന്തുണ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു

By Web DeskFirst Published Mar 19, 2018, 7:14 PM IST
Highlights
  • നിദാഹാസ് ട്രോഫി ഫൈനലില്‍ വിജയിച്ചെന്ന വിശ്വസത്തില്‍ നിന്നാണ് ദിനേഷ് കാര്‍ത്തിക്ക് ബംഗ്ലാ കടുവകളെ അടിച്ച് താഴെയിട്ടത്

കൊളംബോ: നിദാഹാസ് ട്രോഫി ഫൈനലില്‍ വിജയിച്ചെന്ന വിശ്വസത്തില്‍ നിന്നാണ് ദിനേഷ് കാര്‍ത്തിക്ക് ബംഗ്ലാ കടുവകളെ അടിച്ച് താഴെയിട്ടത്. ആ ഞെട്ടലില്‍ നിന്നും ഇപ്പോഴും ബംഗ്ലാ ടീം മോചിതമായിട്ടില്ല. കാണികളുടെ പൂര്‍ണ്ണ പിന്തുണയോടെ കളിച്ച ഇന്ത്യ ശരിക്കും അവസാന പന്തില്‍ ബംഗ്ലദേശിനെ ഞെട്ടിച്ചപ്പോള്‍ കാണികള്‍ ആരവത്തോടെയാണ് എതിരേറ്റത്. കാണികളും ഞങ്ങളുടെ തോല്‍വിക്ക് കാരണമാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ബംഗ്ലാ ക്യാപ്റ്റന്‍ ഷാക്കീബ് അല്‍ ഹസന്‍.

കാണികളുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായിരുന്നു. അത് ഞങ്ങള്‍ കാര്യമാക്കിയിരുന്നില്ല. എങ്കിലും കാണികളുടെ പിന്തുണ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം, പക്ഷേ അത് നടന്നില്ല. നല്ലൊരു കളി പുറത്തെടുക്കുക എന്നതായിരുന്നു ഞങ്ങള്‍ക്കു പ്രധാനം ഷാക്കീബ് അല്‍ ഹസന്‍ പറയുന്നു.

ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം അഴിച്ച് വിട്ട കൈയ്യാങ്കളി മുതല്‍ കോമ്പ്ര ഡാന്‍സും വാര്‍ത്ത സമ്മേളനത്തിലെ തര്‍ക്കുത്തരങ്ങളും ഫൈനലിന് മുന്‍പ് തന്നെ ബംഗ്ലാദേശ് ടീമിനെ കാണികള്‍ക്ക് കണ്ണില്‍ കണ്ടുകൂടത്തവരാക്കിയിരുന്നു. ലീഗ് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരത്തില്‍ ലങ്കയുമായി കൊമ്പു കോര്‍ത്ത് കലിതുള്ളി ഫൈനലിലെത്തിയ ബംഗ്ലാദേശിനെ ഞെട്ടിപ്പിക്കുന്ന പ്രതികരണമാണ് ലങ്കന്‍ കാണികള്‍ നല്‍കിയത്

click me!