ബോര്‍ഡ് ചികിത്സ വൈകിപ്പിച്ചു: ഷാക്കിബിനെ കാത്തിരിക്കുന്നത് വന്‍ നഷ്ടം

By Web TeamFirst Published Sep 30, 2018, 7:45 PM IST
Highlights
  • ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മൂന്ന് മാസം കളത്തിന് പുറത്ത്. ബംഗ്ലാദേശ് - പാക്കിസ്ഥാന്‍ മത്സരത്തിനിടെയാണ് ഷാക്കിബിന് പരിക്കേറ്റത്. പരിക്കുമായി ഷാക്കിബ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മുന്‍പുണ്ടായിരുന്ന പരിക്കിന് ചികിത്സ തേടാന്‍ വൈകിയതാണ് താരത്തിന്റെ മൂന്ന മാസം നഷ്ടമാക്കിയത്.

ധാക്ക: ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മൂന്ന് മാസം കളത്തിന് പുറത്ത്. ബംഗ്ലാദേശ് - പാക്കിസ്ഥാന്‍ മത്സരത്തിനിടെയാണ് ഷാക്കിബിന് പരിക്കേറ്റത്. പരിക്കുമായി ഷാക്കിബ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മുന്‍പുണ്ടായിരുന്ന പരിക്കിന് ചികിത്സ തേടാന്‍ വൈകിയതാണ് താരത്തിന്റെ മൂന്ന മാസം നഷ്ടമാക്കിയത്.  താരത്തിന്റെ കൈയ്യിലെ പഴുപ്പ് നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ നടന്നതെന്നും അണുബാധ മാറിയ ശേഷം മാത്രമേ പരിക്കേറ്റ വിരലിന്മേലുള്ള ശസ്ത്രക്രിയ നടത്തുകയുള്ളുവെന്നും ഷാക്കിബ് പറഞ്ഞു.

കുറഞ്ഞത് മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ പ്രധാന ശസ്ത്രക്രിയയ്ക്ക് താരത്തിനു തയ്യാറാകാനാകൂ എന്നാണ് അറിയുന്നത്. ഏഷ്യ കപ്പിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഷാക്കിബ് അല്‍ ഹസനു അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരികയായിരുന്നു. എന്നാല്‍ മുമ്പുണ്ടായ പരിക്കാണ് വിനയായത്. ഏറെ നാളായ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ഷാക്കിബിന്റെ ആവശ്യം ബോര്‍ഡാണ് വൈകിപ്പിച്ചത്. ഏഷ്യ കപ്പ് കൂടി കളിച്ച ശേഷം താരത്തിനോട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

ശസ്ത്രക്രിയ കൂടുതല്‍ വൈകിയിരുന്നേല്‍ ഈ അണുബാധ കൈക്കുഴയയിലേക്കും ബാധിച്ചേനെയെന്നാണ് ഷാക്കിബ് വ്യക്തമാക്കി. ാള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബംഗ്ലാദേശ് താരത്തിന്റെ സ്ഥാനം ഇന്ന് പുറത്തിറങ്ങിയ ഏകദിന റാങ്കിംഗില്‍ നഷ്ടമായിരുന്നു.

click me!