'ഇവനെന്‍റെ പിന്‍ഗാമി തന്നെ'; ആറുവയസുകാരനെ അഭിനന്ദിച്ച് വോണ്‍

Web Desk |  
Published : Mar 25, 2018, 10:33 PM ISTUpdated : Jun 08, 2018, 05:49 PM IST
'ഇവനെന്‍റെ പിന്‍ഗാമി തന്നെ'; ആറുവയസുകാരനെ അഭിനന്ദിച്ച് വോണ്‍

Synopsis

ആക്ഷനിലും ടേണിലും വോണിനെ ഓര്‍മ്മിപ്പിക്കുന്ന ആറ് വയസുകാരന്‍റെ വീഡിയോ വൈറലായിരുന്നു

സിഡ്‌നി: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലെഗ് സ്‌പിന്നറാണ് ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 708 വിക്കറ്റും, 194 ഏകദിനങ്ങളില്‍ 293 വിക്കറ്റും വോണ്‍ സ്വന്തമാക്കി. എന്നാല്‍ വോണിന് പിന്‍ഗാമിയായി ഒരു താരം ക്രിക്കറ്റ് ലോകത്ത് പിറവിയെടുത്തില്ല. വോണിനെ അനുകരിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ ടീമില്‍ പോലും വോണിന് തുടര്‍ച്ചയുണ്ടായില്ല എന്നതാണ് വസ്തുത.

എന്നാല്‍ ആക്ഷനിലും ടേണിലും വോണിനെ ഓര്‍മ്മിപ്പിക്കുന്ന പന്തേറുമായി ഒരു ആറ് വയസുകാരന്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ട്വിറ്ററില്‍ താരമായി മാറിയ ഈ ബാലനിപ്പോള്‍ വോണിന്‍റെ കയ്യടി നേടിയിരിക്കുകയാണ്. ആറ് വയസില്‍ ഇങ്ങനെ പന്തെറിയുന്നത് വിസ്മയിപ്പിക്കുന്നു. നന്നായി പന്തറിയുക- വോണ്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ബാലന് കൊച്ചു ഉപദേശം നല്‍കാനും ഇതിഹാസം മറന്നില്ല. പന്തെറിയുമ്പോള്‍ അല്‍പം കൂടി കൈ ഉയര്‍ത്തണം എന്നായിരുന്നു വോണിന്‍റെ ഉപദേശം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം